വളര്‍ത്തു മ്യഗങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട മ്യഗമാണ് പൂച്ച. ഇവരെ സ്‌നേഹിക്കാനും വളര്‍ത്താനും സംരക്ഷിക്കാനും ഓഗസ്റ്റ് 8 അന്താരാഷ്ട്ര പൂച്ച ദിനമായി ആഘോഷിച്ച് വരുന്നുണ്ട്. 2002ല്‍ ആണ് ഇൻ്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ ഈ ദിവസം ആചരിച്ച് തുടങ്ങുന്നത്.
നിങ്ങള്‍ ഒരു പൂച്ചയെ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ വളര്‍ത്തു പൂച്ചയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇവിടെ യോജിച്ച വിവിധയിനം പൂച്ചകളെ പരിചയപ്പെടുത്തുന്നു.
ആകര്‍ഷകമായ കണ്ണുകളും, ശാന്തമായ സ്വഭാവത്തിനും പെരുമാറ്റത്തിനും പേരുകേട്ട പേര്‍ഷ്യന്‍ പൂച്ചകള്‍ മനുഷ്യര്‍ക്ക് അനുയോജ്യമായ വളര്‍ത്തു പൂച്ചകള്‍ ആണ്. ഇവ സമാധാനപരമായ അന്തരീക്ഷം ഇഷ്ടപ്പെടുകയും മനുഷ്യരമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. കട്ടിയുളള രോമങ്ങള്‍ കാരണം ഇവയ്ക്ക് പരിചരണം വളരെ പ്രധാനമാണ്.
സൗമ്യമായ സ്വഭാവത്തിന് ഉടമയാണ് മെയ്ന്‍ കൂണ്‍ പൂച്ച. വലിയ രൂപവും, മുഴച്ചുനില്‍ക്കുന്ന ചെവികള്‍, കുറ്റിച്ചെടി പോലെ ഉളള വാലുകള്‍, മ്യദുവായ രോമം എന്നിവ ഇവയുടെ പ്രത്യേകതയാണ്. നായയെ പോലെ പെരുമാറ്റത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ട ഇവര്‍ മറ്റു വളര്‍ത്തു മ്യഗങ്ങളും ആയി നന്നായി കൂട്ടുകൂടുന്നു. ഇവ കുട്ടികള്‍ക്ക് യോജിച്ച മികച്ച വളര്‍ത്തു മ്യഗങ്ങളാണ്.
അതിശയിപ്പിക്കുന്ന നീലക്കണ്ണുകള്‍ക്കും, മ്യദുവായ സില്‍ക്ക് പോലുള്ള രോമങ്ങള്‍ക്കും ഉടമയായ റാഗ് ഡോളുകള്‍ ലാളനയ്ക്കും വാത്സല്യം കാണിക്കാനും യോജിച്ചവയാണ്. മറ്റ് വളര്‍ത്തു മ്യഗങ്ങളുമായി നന്നായി ഇടപഴകുന്നവരാണ് ഇവര്‍. കുടുംബങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ് ഈ വിഭാഗം പൂച്ചകൾ.
നീല ബദാം ആക്യതിയിലുളള കണ്ണുകളും, മെലിഞ്ഞതും വലിയ ശബ്ദമുള്ളവരുമാണ് സയാമീസ് പൂച്ചകള്‍. ബുദ്ധിപരമായി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ഇക്കൂട്ടർ. ഇവ ഉടമസ്ഥരുമായി നീണ്ട സംസാരത്തില്‍ ഏര്‍പ്പെടുന്നു. ഇതുകൊണ്ട് മനുഷ്യര്‍ക്ക് നല്ല കൂട്ടാളികളാകുന്നു.
ചെറിയ പുളളിപ്പുലിയെ പോലെ കാണുന്ന ബംഗാള്‍ പൂച്ചകൾ, ഊര്‍ജ്ജസ്വലരും നല്ല ബുദ്ധിയുള്ളവരുമാണ്. ഇവർ കളിപ്പാട്ടങ്ങളുമായി കളിക്കാനും, മരത്തില്‍ കയറാനും, വെള്ളത്തിൽ കളിക്കാനും ഇഷ്ടപ്പെടുന്നവരാണ്. ബംഗാള്‍ പൂച്ചകൾ മനുഷ്യരുമായി നല്ല ബന്ധം പുലര്‍ത്തുന്നവരുമാണ്.