തരുൺ മൂർത്തി, രതീഷ് രവി, ആഷിഖ് ഉസ്മാൻ എന്നിവർ മോഹൻലാലിന് ഒപ്പം 
PHOTO GALLERY

'അതിമനോഹര'മായ തൊണ്ണൂറോളം ദിനങ്ങൾ; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം ഷൂട്ടിങ് പുരോഗമിക്കുന്നു

'ലൗലജൻ' എന്ന സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്

ന്യൂസ് ഡെസ്ക്
'അതിമനോഹരം' സെറ്റിൽ തരുൺ മൂർത്തി

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് 90 ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗമിക്കുന്നു. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണമുണ്ടായിരുന്നു.

ജൂൺ 20ഓടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കി ജൂലൈ പകുതിയോടെ ഷൂട്ടിങ് പുനഃരാരംഭിക്കും. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ആഷിഖ് ഉസ്മാനും തരുൺ മൂർത്തിയും

ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല,ഹൈദരാബാദ്,മുംബൈ എന്നിവിടങ്ങളിലായാണ് അവസാന ഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. 120 ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണത്തിന്റെ പ്രധാന ഭാഗങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു.

'അതിമനോഹരം' ആദ്യ ദിന ഷൂട്ടിൽ മോഹൻലാലും തരുൺ മൂർത്തിയും

'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീര ജാസ്മിനാണ്.

'അതിമനോഹരം' ടീം

ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

മോഹൻലാലും തരുൺ മൂർത്തിയും

'ഇഷ്ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം: ജെയ്ക് ബിജോയ്, ഛായാഗ്രഹകൻ: ഷാജി കുമാർ, എഡിറ്റിങ്- വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അഫ്നാസ് , മൊഹിത് കൃഷണൻ. സ്റ്റിൽസ്: അമൽസി സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടവ്: എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

SCROLL FOR NEXT