നയന്‍താര, വിഗ്നേഷ് ശിവന്‍ Source : Instagram
PHOTO GALLERY

"എന്റെ ആത്മാവ് ഇതുവരെ ആഗ്രഹിച്ചതെല്ലാം"; വിവാഹ വാര്‍ഷികത്തില്‍ വിഘ്‌നേഷിനോട് നയന്‍താര

വര്‍ഷങ്ങള്‍ നീണ്ട സൗഹ്യദത്തിന് ശേഷം, നയന്‍താരയും വിഗ്നേഷും 2022ല്‍ ആണ് വിവാഹിതരായത്

ന്യൂസ് ഡെസ്ക്
നയന്‍താര, വിഗ്നേഷ് ശിവന്‍

നടി നയന്‍താരയും സംവിധായകന്‍ വി​ഗ്നേഷ് ശിവനും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

നയന്‍താര, വിഗ്നേഷ് ശിവന്‍

വി​ഗ്നേഷിനെ "എന്റെ ആത്മാവ് ഇതുവരെ ആഗ്രഹിച്ചതെല്ലാം" എന്നാണ് നയന്‍താര പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

നയന്‍താര, വിഗ്നേഷ് ശിവന്‍

വെക്കേഷന്‍ ദിനങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് താര ദമ്പതികള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ ഇരുവരുടെയും മനോഹരമായ ബന്ധത്തിന്റെ ആഴവും സന്തോഷവനും പ്രതിഫലിക്കുന്നതാണ്.

നയന്‍താര, വിഗ്നേഷ് ശിവന്‍

"നിങ്ങള്‍ പലപ്പോഴും ചിന്തിച്ചേക്കാം, ആരാണ് മറ്റൊരാളെ കൂടുതല്‍ സ്‌നേഹിക്കുന്നത്, നിങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടെത്താതിരിക്കട്ടെ. നമ്മളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിങ്ങളാണ്. നമ്മള്‍ രണ്ടുപേരില്‍ നിന്ന് നാലുപേരിലേക്ക്. കൂടുതലൊന്നും എനിക്ക് ചോദിക്കാന്‍ കഴിയുമായിരുന്നില്ല. പ്രണയം എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതന്നു" , എന്നാണ് നയന്‍താര ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.

നയന്‍താരയും കുടുംബവും

വര്‍ഷങ്ങള്‍ നീണ്ട സൗഹ്യദത്തിന് ശേഷം, നയന്‍താരയും വിഗ്നേഷും 2022ല്‍ ആണ് വിവാഹിതരായത്. ഏതാനം മാസങ്ങള്‍ക്ക് ശേഷം സറഗസിയിലൂടെ മക്കളായ ഉയിരിന്റെയും ഉലഗിന്റെയും വരവോടെ ഇരുവരും മാതാപിതാക്കളവുകയും ചെയ്തു.

നയന്‍താര

വ്യക്തി ജീവിതത്തോടൊപ്പം തന്നെ കരിയറിലും നയന്‍താര തിളങ്ങി നില്‍ക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ടെസ്റ്റി'ലാണ് താരം അവസാനമായി അഭിനയിച്ചത്. ചിരഞ്ജീവിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രത്തില്‍ നയന്‍താരയാണ് നായിക.

SCROLL FOR NEXT