ഉർവശി റൗട്ടേല Source : Instagram
PHOTO GALLERY

"ലാബൂബുവുമായി വിംബിള്‍ഡണിലെത്തിയ ആദ്യ വനിത"; ഉര്‍വശി റൗട്ടേലയെ കളിയാക്കി സോഷ്യല്‍ മീഡിയ

ബാഗിനോട് ചേര്‍ന്ന് നാല് ലാബൂബു പാവകളുമായാണ് താരം ചാമ്പ്യന്‍ഷിപ്പ് കാണാന്‍ എത്തിയത്.

ന്യൂസ് ഡെസ്ക്
ഉർവശി റൗട്ടേല

നടി ഉര്‍വശി റൗട്ടേല അടുത്തിടെ ലണ്ടനില്‍ നടന്ന വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. വെളുത്ത ലെയ്‌സ് ഗൗണ്‍ ധരിച്ചെത്തിയ ഉര്‍വശിയിപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്.

ഉർവശി റൗട്ടേല

അതിന് കാരണം അവരുടെ ലാബൂബു പാവകളാണ്. ബാഗിനോട് ചേര്‍ന്ന് നാല് ലാബൂബു പാവകളുമായാണ് താരം ചാമ്പ്യന്‍ഷിപ്പ് കാണാന്‍ എത്തിയത്.

ഉർവശി റൗട്ടേല

നിരവധി പേരാണ് താരത്തെ കളിയാക്കികൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. "ലാബൂബുവുമായി വിംബിള്‍ഡണിലെത്തിയ ആദ്യ വനിത", "നാല് ലാബൂബുകളുമായി എത്തിയ ആദ്യ ഇന്ത്യന്‍ വനിത" എന്നിങ്ങനെയാണ് താരത്തെ കളിയാക്കിക്കൊണ്ടുള്ള കമന്റുകള്‍.

ഉർവശി റൗട്ടേല

വിംബിള്‍ഡണിലെത്തിയ വെയില്‍സ് രാജകുമാരിയെ കാണാന്‍ ആയത് ഒരു ആദരമായി കണക്കാക്കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഉര്‍വശി കുറിച്ചത്. ആ ക്യാപ്ക്ഷനും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

SCROLL FOR NEXT