അബുദാബി: അബുദാബിയിലെ ചില അതിവേഗ റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം. മെയ് 15 മുതലാണ് നിരോധനം. റോഡ് സുരക്ഷയുടെ ഭാഗമായാണ് നീക്കം. അബുദാബി മൊബിലിറ്റിയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റേതാണ് നിര്‍ദേശം.
മണിക്കൂറില്‍ 120 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള റോഡുകളിലാണ് ഡെലിവെറി ബൈക്കുകള്‍ക്ക് നിരോധനമുള്ളത്. ഷെയ്ഖ് സെയ്ദ് പാലം മുതല്‍ ഷെയ്ഖ് സെയ്ദ് ടണല്‍ വരെയുള്ള ഷെയ്ഖ് സെയ്ദ് സ്ട്രീറ്റിലും നിരോധനമുണ്ട്.
ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിലെ പ്രധാന റോഡുകളില്‍ സുരക്ഷിതമായ യാത്രാ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
ഡെലിവറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, അതിവേഗ ഗതാഗതമുള്ള പ്രധാന പാതകളിലെ വാഹനയോട്ടം സുഖമമാക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നു.