Source: X/ Pony.ai
PRAVASAM

ദുബായിലെ നിരത്തിലേക്ക് ഡ്രൈവറില്ലാ ടാക്സികൾ; 2026ൽ ഓടിത്തുടങ്ങുന്നു; പരീക്ഷണയോട്ടം തുടങ്ങി

2026ൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ദുബായ് റോഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റോബോ ടാക്സികൾ എത്തി

Author : ന്യൂസ് ഡെസ്ക്

ദുബായിലെ റോഡുകളിൽ ഉടൻ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങും. 2026ന്റെ ആദ്യ പാദത്തിൽ റോബോടാക്സികൾ അഥവാ ഡ്രൈവറില്ലാ ടാക്സികൾ ഔദ്യോഗികമായി നിരത്തിലിറങ്ങുമെന്നത് നേരത്തെ സ്ഥിരീകരിച്ചതാണ്. എന്നാൽ, 2026ൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ദുബായ് റോഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റോബോ ടാക്സികൾ എത്തി.

ദുബായ് ആർ‌ടി‌എയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റോബോടാക്സികളുടെ പൈലറ്റ് പരീക്ഷണങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രാരംഭ പരീക്ഷണങ്ങൾക്കായി റോബോ ടാക്സികൾ ചില പ്രദേശങ്ങളിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. നഗരത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളിൽ റോബോ ടാക്സികളുടെ പൈലറ്റ് പരീക്ഷണങ്ങൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.

ഗൾഫ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ദുബായ് സിലിക്കൺ ഒയാസിസിലെ അടച്ചിട്ടതും തുറന്നതുമായ റോഡുകളിൽ റോബോ ടാക്സിയുടെ പൈലറ്റ് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കൂടാതെ Baidu, Pony.ai, WeRide എന്നീ മൂന്ന് കമ്പനികളും പ്രാരംഭ പരീക്ഷണങ്ങൾ പൂർത്തിയാക്കി. നിലവിൽ, 2026ന്റെ ആദ്യ പാദത്തിലെ ലോഞ്ചിന് മുന്നോടിയായി പൈലറ്റ് പരീക്ഷണങ്ങളിൽ ബൈഡുവിന്റെ അൻപതും വീറൈഡിന്റെ പത്തും വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT