ദുബായ് ഫൗണ്ടേൻ Source: X/ Dubai Media Office
PRAVASAM

കാഴ്‌ച വിസ്മയം തീർക്കാൻ ദുബായ് ഫൗണ്ടേൻ വീണ്ടുമെത്തി; തുറക്കുന്നത് അഞ്ച് മാസത്തിന് ശേഷം

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അഞ്ച് മാസം ഫൗണ്ടേൻ അടച്ചിട്ടത്

Author : ന്യൂസ് ഡെസ്ക്

ദുബായ്: നീണ്ട കാത്തിരിപ്പിന് അവസാനമായി. ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടേൻ വീണ്ടും തുറന്നു. അഞ്ച് മാസത്തിനു ശേഷമാണ് ലോക പ്രശസ്ത ഫൗണ്ടേൻ വീണ്ടും കാണികൾക്കായി കാഴ്ചാ വിസ്മയം തീർക്കാൻ ആരംഭിച്ചത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അഞ്ച് മാസം ഫൗണ്ടേൻ അടച്ചിട്ടത്.

ബുർജ് ഖലീഫയ്ക്ക് സമീപമുള്ള നദിയിൽ നിന്നുള്ള വെള്ളത്തിൻ്റെ അതുല്യ നൃത്തവും സംഗീതത്തിൻ്റെ സമന്വയവും ഒരുമിച്ച് ഒരുക്കുന്ന കാഴ്ചാവിസ്മയമാണ് ദുബായ് ഫൗണ്ടേൻ. ദുബായിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായ ഫൗണ്ടേൻ വീണ്ടും പ്രവർത്തന സജ്ജമാകുന്നതോടെ വിനോദസഞ്ചാരികൾക്കും സ്വദേശികൾക്കും പ്രത്യേക ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മ്യൂസിക്ക്, ലൈറ്റിങ്, കൊറിയോഗ്രഫി തുടങ്ങിയവയോടെയാണ് ഫൗണ്ടേൻ വീണ്ടും തുറന്നത്.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കുമാണ് ഫൗണ്ടേനിൽ പ്രദർശനമുണ്ടാകുക. വെള്ളിയാഴ്ചകളിൽ രണ്ട് മണിക്കും രണ്ടര മണിക്കുമാണ്. വൈകുന്നേരങ്ങളിൽ ആറ് മണി മുതൽ 11 മണി വരെ ഓരോ അര മണിക്കൂറിലും ഫൗണ്ടേനിൽ പ്രദർശനമുണ്ടാകും. 2009 മെയ് എട്ടിനാണ് ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടേൻ ആദ്യമായി കാണികൾക്ക് വേണ്ടി തുറന്നത്.

SCROLL FOR NEXT