പ്രതീകാത്മക ചിത്രം  Source: Pexels
PRAVASAM

ഇനി ജോലി വേറെ ലെവൽ; "വർക്ക് ഫ്രം പാർക്കു"മായി ദുബായ് മുൻസിപ്പാലിറ്റി

ദുബായിയുടെ തൊഴിൽ ചരിത്രത്തിലെ നിർണായകമായ ചുവടുവയ്‌പ്പാണിതെന്ന് അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ദുബായ്: "വർക്ക് ഫ്രം ഹോട്ടൽ" എന്ന പുതിയ രീതിക്ക് ശേഷം "വർക്ക് ഫ്രം പാർക്കു"മായി ദുബായ് മുൻസിപ്പാലിറ്റി. ജീവിതനിലവാരം ഉയർത്തുന്നതിന് ഊർജ്ജസ്വലവും ആകർഷകവും നിലവാരമുള്ളതുമായ ലക്ഷ്യസ്ഥാനങ്ങളായി പാർക്കുകളെ സ്ഥാപിക്കുന്നതിലൂടെ, മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

ദുബായിയുടെ തൊഴിൽ ചരിത്രത്തിലെ നിർണായകമായ ചുവടുവയ്‌പ്പാണിതെന്ന് അധികൃതർ അറിയിച്ചു. ഈ സംരഭത്തിൻ്റെ ആദ്യഘട്ടമായി മെയ് മാസത്തോടെ അൽ ബർഷ പോണ്ട് പാർക്ക് വർക്ക് ഫ്രം പാർക്കിനായി സജ്ജീകരിക്കും. സുസ്ഥിര നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതും പരിസ്ഥിതിയുമായി സംയോജിപ്പിച്ചതുമായ മോഡുലാർ വർക്ക്‌സ്‌പെയ്‌സുകൾ പാർക്കിൽ ഉൾപ്പെടുത്തും.

എമിറേറ്റിലുടനീളം ഈ ആശയം വ്യാപിപ്പിക്കുമെന്നും ഈ വർഷം തന്നെ മുഴുവനും പാർക്കുകളിലും ജോലിക്കായി കൂടുതൽ സ്ഥലങ്ങൾ അവതരിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. വർക്ക് ഫ്രം പാർക്ക് സംരംഭത്തിലൂടെ, പാർക്കുകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന ഒരു നൂതന നഗര മാതൃക അവതരിപ്പിക്കപ്പെടുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ദുബായ് ഇക്കണോമിക് അജണ്ട ഡി33-ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർക്കുകളെ ജോലിസ്ഥലങ്ങൾക്കായി വികസിപ്പിക്കുന്നതിന് ഗ്രൂപ്പ് അമാന, ലെറ്റ്‌സ്‌വർക്ക് എൽഎൽസി എന്നിവയുമായി ദുബായ് മുനിസിപ്പാലിറ്റി രണ്ട് സഹകരണ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

SCROLL FOR NEXT