PRAVASAM

'ലോകത്തിലെ ആദ്യ സ്വർണവീഥി'; ദുബൈയിൽ ഒരുങ്ങുന്നു

കൂടുതൽ വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ദുബൈ: ഗോൾഡ് ഡിസ്ട്രിക്റ്റിൽ സ്വർണം ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യത്തെ 'ഗോൾഡ് സ്ട്രീറ്റ്' ദുബൈക്ക് സ്വന്തമാകും. കൂടുതൽ വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. 2024 മുതൽ 2025 വരെ യുഎഇ ഏകദേശം 53.41 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണമാണ് കയറ്റുമതി ചെയ്തത്. സ്വിറ്റ്സർലൻഡ്, യുകെ, ഇന്ത്യ, ഹോങ്കോങ്, തുർക്കി എന്നിവയായിരുന്നു പ്രധാന വ്യാപാര പങ്കാളികൾ. ആഗോള സ്വർണ-ആഭരണ വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രമായി ദുബൈ മാറ്റുക എന്നതാണ് 'ഗോൾഡ് സ്ട്രീറ്റിന് പിന്നിലെ ലക്ഷ്യം.

എമിറേറ്റിൻ്റെ പുതിയ സ്വർണ ഭവനം എന്ന് വിളിക്കപ്പെടുന്ന ഈ ജില്ല, സ്വർണവും ആഭരണങ്ങളുമായി ബന്ധപ്പെട്ടവയെ എല്ലാം ഒരു ലക്ഷ്യസ്ഥാനത്തിന് കീഴിൽ കൊണ്ടുവരും. ഇതിൽ ചില്ലറ വ്യാപാരം, സ്വർണ വ്യാപാരം, മൊത്ത വ്യാപാരം, നിക്ഷേപം എന്നിവ ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിൽ പെർഫ്യൂം, സൗന്ദര്യവർധക വസ്തുക്കൾ, സ്വർണം, ദൈനംദിനാവശ്യമായ വസ്തുക്കൾ എന്നിങ്ങനെ വിവിധ മേഖലകളിലായി 1000-ത്തിലധികം ചില്ലറ വ്യാപാരികളുണ്ടെന്നാണ് റിപ്പോർട്ട്.

ദുബൈ ഗോൾഡ് ഡിസ്ട്രിക്ടിൽ പൈതൃകവും അളവും അവസരവും ഒന്നിപ്പിക്കുന്നുവെന്ന് ദുബൈ സിഇഒ ഇസാം ഗലദാരി പറഞ്ഞു."ദുബൈയുടെ സാംസ്കാരികവും വാണിജ്യപരവുമായ ഘടനയിൽ സ്വർണം ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഇത് പൈതൃകം, സമൃദ്ധി, നിലനിൽക്കുന്ന സംരംഭക മനോഭാവം എന്നിവയുടെ പ്രതീകമാണ്."ദുബൈ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിൻ്റെ (ഡിഇടി) ഭാഗമായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (ഡിഎഫ്ആർഇ) സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.

SCROLL FOR NEXT