Source: freepik
PRAVASAM

സൗദിയിൽ ഇനി വാടകക്കാരെ ഒഴിപ്പിക്കൽ എളുപ്പമാകില്ല; ഒരു വർഷം മുമ്പ് അറിയിപ്പ് നൽകണം

മുമ്പ് ഈ കാലാവധി മൂന്നു മാസം ആയിരുന്നു

Author : ന്യൂസ് ഡെസ്ക്

സൗദിയിൽ വാടകക്കാരെ ഒഴിപ്പിക്കുന്ന സമയ പരിധിയിൽ മാറ്റം. ഒഴിപ്പിക്കുന്നതിന് ഒരു വർഷം മുമ്പ് വാടകക്കാർക്ക് അറിയിപ്പ് നൽകണമെന്നാണ് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ പുതിയ നിർദേശം. മുമ്പ് ഈ കാലാവധി മൂന്നു മാസം ആയിരുന്നു. അതാണിപ്പോൾ ഒരു വർഷമായി ഉയർത്തിയിരിക്കുന്നത്.

വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൻ്റെയും തർക്കങ്ങൾ ഒഴിവാക്കുന്നതിൻ്റേയും ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ ഇനി ഉടമയ്ക്ക് ബന്ധുക്കൾക്ക് വേണ്ടിയോ, സ്വന്തം ആവശ്യത്തിനായോ വാടകക്കാരെ ഒഴിപ്പിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല.

ഗസറ്റിൽ പ്രഖ്യാപിക്കുന്ന അന്ന് മുതൽ തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജീവിതച്ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ റിയാദിൽ അടുത്ത അഞ്ചു വർഷത്തേക്ക് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികളുടെ വാടക വർധിപ്പിക്കുന്നതും നേരത്തെ സർക്കാർ മരവിപ്പിച്ചിരുന്നു.

SCROLL FOR NEXT