PRAVASAM

തണുത്ത് വിറച്ച് ഒമാന്‍, സായിഖില്‍ രേഖപ്പെടുത്തിയത് മൈനസ് ഡിഗ്രി

2015 ഡിസംബര്‍ 21 ഞായറാഴ്ചയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

മസ്‌കത്ത്: ഒമാനില്‍ ശീതകാലത്തിന് തുടക്കമായതോടെ താപനിലയില്‍ മൈനസ് ഡിഗ്രിയിലേക്കെത്തി. -0.1 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇത്തവണ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് ഏവിയേഷന്‍ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. സായിഖിലാണ് -0.1 ഡിഗ്രി രേഖപ്പെടുത്തിയത്.

2015 ഡിസംബര്‍ 21 ഞായറാഴ്ചയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഒമാന്റെ വിവിധ ഭാഗങ്ങളിലും ഇതേ ദിവസം കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നു. സിഎഎ പറയുന്നതനുസരിച്ച് തുമ്രൈയ്ത്തില്‍ 6.1 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഹൈമയില്‍ 6.2 ഡിഗ്രിയും യാങ്കൂലില്‍ 7.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ചില പ്രദേശങ്ങളില്‍ 9 ഡിഗ്രി സെല്‍ഷ്യസിന് താഴെയും താപനില രേഖപ്പെടുത്തി.

ശീതകാലമായതിനാല്‍ പര്‍വത പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് മൂടല്‍ മഞ്ഞ് കാരണം ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT