ഇസ്ലാംമത വിശ്വാസികളുടെ പുണ്യമാസമായ റമദാന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍. 2026 ഫെബ്രുവരി 18 ന് റമദാന്‍ വ്രതാരംഭം പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റസ് ആസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു.
ശഅബാന്‍ 29-ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രന്റെ പ്രതീക്ഷിക്കുന്ന സ്ഥാനവും ദൃശ്യപരതയും അടിസ്ഥാനമാക്കി, മിക്ക പ്രദേശങ്ങളിലും ചന്ദ്രക്കല ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു.
പ്രാദേശിക ചന്ദ്രദര്‍ശന രീതികള്‍ അനുസരിച്ച് വിവിധ രാജ്യങ്ങളില്‍ തീയതികള്‍ മാറാം.
ഹിജ്‌റ വര്‍ഷ പ്രകാരം ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ഇസ്ലാം മതവിശ്വാസ പ്രകാരം ഈ മാസമാണ് ഖുര്‍ആന്‍ അവതരിച്ചത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്.