സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ് (81) അന്തരിച്ചു. ഇന്ന് പുലച്ചെയായിരുന്നു അന്ത്യം. സൗദി റോയൽ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.
സൗദിയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ്. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഖബറടക്കം വൈകീട്ട് റിയാദിൽ നടക്കും. റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും.