പ്രതീക്തമക ചിത്രം  Source: X
PRAVASAM

യുഎഇ നിരത്തുകളിൽ സ്റ്റാറാകാൻ ടെസ്‌ല; സെൽഫ്-ഡ്രൈവിങ് കാറുകൾ പുതുവർഷത്തിലെത്തും

ജനുവരിയോടെ സെൽഫ്-ഡ്രൈവിങ് കാറുകൾ യുഎഇയിൽ ആരംഭിക്കാൻ കഴിയുമെന്ന് ഇലോൺ മസ്‌ക്.

Author : ന്യൂസ് ഡെസ്ക്

ദുബൈ: ടെസ്‌ലയുടെസെൽഫ്-ഡ്രൈവിങ് പുതുവർഷത്തിൽ തന്നെ നിരത്തുകളിൽ എത്തുമെന്ന് ഇലോൺ മസ്‌ക്. ജനുവരിയോടെ സെൽഫ്-ഡ്രൈവിങ് കാറുകൾ യുഎഇയിൽ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മസ്ക് കൂട്ടിച്ചേർത്തു.

പേര് ഇങ്ങനെയാണെങ്കിലും, സെൽഫ്-ഡ്രൈവിങ് കാറുകൾ എന്നത് പൂർണമായും സ്വയമേവ പ്രവർത്തിക്കുന്നല്ല. സ്റ്റിയറിങ്, ബ്രേക്കിങ്, ലെയ്ൻ മാറ്റൽ, നഗര തെരുവുകളിൽ നാവിഗേറ്റ് ചെയ്യൽ, പാർക്കിങ് തുടങ്ങിയ ജോലികൾക്ക് സഹായിക്കുന്ന ഒരു നൂതന ഡ്രൈവർ-സഹായ സവിശേഷത മാത്രമാണിത്.

"ഡ്രൈവർമാർ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം. അടിയന്തര ഘട്ടങ്ങളെ നേരിടാൻ പാകത്തിൽ കൈകൾ എപ്പോഴും തയ്യാറായി വെക്കണം. ആവശ്യമുള്ളപ്പോഴെല്ലാം വാഹനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കണം. വാഹനത്തിൻ്റെ ഉത്തരവാദിത്തം ഡ്രൈവർക്കാണ് എന്ന ബോധ്യം എപ്പോഴും വേണം", മസ്ക് അറിയിച്ചു.

ഗതാഗതക്കുരുക്ക് സാധാരണമായ ദുബായ്, അബുദാബി പോലുള്ള നഗരങ്ങളിലെ ദൈനംദിന യാത്രയ്ക്ക് ഇത് പ്രത്യേകിച്ചും പ്രസക്തമായിരിക്കും. യുഎഇയിലെ തൻ്റെ സമീപകാല യാത്രാനുഭവം കണക്കിലെടുത്ത് കൊണ്ടാണ് മസ്ക് ഇങ്ങനെ പറഞ്ഞതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ടെസ്‌ല ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT