PRAVASAM

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്; ഇടം പിടിച്ച് ഷഫീന യൂസഫ് അലി

പട്ടികയിൽ ഇടം നേടുന്ന ഏക മലയാളി കൂടിയാണ് ഷഫീന യൂസഫലി.

Author : ന്യൂസ് ഡെസ്ക്

ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്തുവിട്ടു. ഏറ്റവും സ്വാധീനം ചെലുത്തുന്ന വനിതകളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലിയും ഇടം പിടിച്ചു. പട്ടികയിൽ ഇടംനേടുന്ന ഏക മലയാളി കൂടിയാണ് ഷഫീന യൂസഫലി. പട്ടികയിൽ മന്ത്രിമാർ, നയതന്ത്രജ്ഞർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ, കലാകാരന്മാർ, കായികതാരങ്ങൾ, തുടങ്ങിയവരാണ് പ്രധാനമായും ഈ പട്ടികയിൽ ഇടംപിടിച്ചത്.

സർക്കാർ, രാഷ്ട്രീയം, നയതന്ത്രം, ബിസിനസ്, ധനകാര്യം, സംരംഭകത്വം, സാങ്കേതികവിദ്യ, നവീകരണം, വിദ്യാഭ്യാസം, കല, സംസ്കാരം, വാസ്തുവിദ്യ, കായികം, ഫിറ്റ്നസ്, ആരോഗ്യ സംരക്ഷണം, സാമൂഹിക സ്വാധീനം, സിവിൽ സമൂഹം തുടങ്ങിയ മേഖലയിൽ കയ്യൊപ്പ് ചാർത്തിയവരും ഈ പട്ടികയിലുണ്ട്.

"എൻ്റെ ജീവിതസഖി ഷഫീന യൂസഫ് അലിയെ ഖലീജ് ടൈംസ് പവർ വിമൻ 50 പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കാണുന്നത് എനിക്ക് അതിയായ അഭിമാന നിമിഷമാണ് — യുഎഇയിലെ നവീകരണം, സമത്വം, വളർച്ച എന്നിവക്ക് നേതൃത്വം നൽകുന്ന സ്ത്രീ നേതാക്കളെ ആദരിക്കുന്ന പട്ടികയാണിത്. ഈ വർഷം അംഗീകാരം ലഭിച്ച എല്ലാ പ്രചോദനാത്മക മാറ്റസ്രഷ്ടാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ", അദീബ് അഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT