PRAVASAM

'മഞ്ഞില്‍ മരവിച്ച് ദുബായ്'; ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ച ചിത്രം കണ്ട് കണ്‍ഫ്യൂഷന്‍!

ദുബായില്‍ ഇപ്പോള്‍ നല്ല തണുപ്പാണെന്നറിയാം, പക്ഷേ, ഇങ്ങനെ മഞ്ഞുവീഴ്ചയുണ്ടായോ?

Author : ന്യൂസ് ഡെസ്ക്

മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന ദുബായ് സ്‌കൈലൈനും ബുര്‍ജ് ഖലീഫയും... ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി കണ്ട് പലരും അമ്പരന്നു. ദുബായില്‍ ഇപ്പോള്‍ നല്ല തണുപ്പാണെന്നറിയാം, പക്ഷേ, ഇങ്ങനെ മഞ്ഞുവീഴ്ചയുണ്ടായോ?

ദുബായില്‍ നാളത്തെ കാലാവസ്ഥ എങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാന്‍ എഐ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായില്‍ കൊടും തണുപ്പാണ്. ഇതിനെയാണ് തമാശ രൂപേണ ഷെയ്ഖ് ഹംദാന്‍ അവതരിപ്പിച്ചത്.

ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം

യുഎഇയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. താപനില 0.2 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. ജനുവരി അവസാനം വരെ തണുപ്പ് തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സാധാരണ ജനുവരി മാസത്തെ തണുപ്പിനേക്കാള്‍ അല്പം കഠിനമായ അവസ്ഥയാണ് ദുബായില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. സൈബീരിയയില്‍ നിന്നുള്ള തണുത്ത കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട അതിശൈത്യത്തിന് കാരണം. ഇതോടൊപ്പം വീശുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് തണുപ്പിന്റെ തീവ്രത വര്‍ധിപ്പിച്ചു.

SCROLL FOR NEXT