പ്രതീകാത്മക ചിത്രം  Image: Freepik
PRAVASAM

ദുബായില്‍ അധ്യാപകര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കെഎച്ച്ഡിഎ

വിദ്യാര്‍ത്ഥികളുടെ ക്ഷേമവും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്‌കാരങ്ങള്‍

Author : ന്യൂസ് ഡെസ്ക്

യുഎഇ: അധ്യാപക നിയമനത്തില്‍ കര്‍ശന നിബന്ധനകളുമായി ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). വിദ്യാര്‍ത്ഥികളുടെ ക്ഷേമവും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്‌കാരങ്ങള്‍.

ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും അധ്യാപക നിയമന ഗൈഡ് ഉടനടി പ്രാബല്യത്തില്‍ വരും. അറബിക്, ഇസ്ലാമിക് പഠന അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ പുതിയ അധ്യാപകരും യോഗ്യത, പരിചയം, പെരുമാറ്റം എന്നിവ സംബന്ധിച്ച് കെഎച്ച്ഡിഎ അംഗീകരിച്ച നിബന്ധനകള്‍ പാലിക്കണം.

നിലവിലുള്ള അധ്യാപകര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ 2028 സെപ്റ്റംബര്‍ വരെ സമയമുണ്ട്. പഴയ അപ്പോയിന്‍മെന്റ് ലെറ്ററിനു പകരം ഓരോ അധ്യാപകനും സ്‌കൂള്‍ ലീഡര്‍ക്കും ഔദ്യോഗിക അപ്പോയിന്റ്‌മെന്റ് നോട്ടീസ് സ്‌കൂളുകള്‍ നല്‍കണം. അധ്യാപകര്‍ സ്‌കൂള്‍ മാറിപ്പോകുകയാണെങ്കിലും ഈ ലെറ്റര്‍ ആവശ്യമാണ്.

അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ വെച്ച് പിരിഞ്ഞു പോകുന്ന അധ്യാപകര്‍ നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കിയാലും മറ്റൊരു സ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് 90 ദിവസം കാത്തിരിക്കണം. അധ്യയന വര്‍ഷത്തിന്റെ അവസാനം പിരിഞ്ഞു പോകുന്ന അധ്യാപകര്‍ക്ക് ഈ നിബന്ധന ബാധകമല്ല.

പിരിഞ്ഞു പോകുന്ന അധ്യാപകര്‍ കെഎച്ച്ഡിഎ എക്‌സിറ്റ് സര്‍വേ പൂര്‍ത്തിയാക്കണം. എല്ലാ അധ്യാപകരും യുഎഇയുടെ മൂല്യങ്ങള്‍, സുരക്ഷ, പ്രൊഫഷണല്‍ ധാര്‍മ്മികത എന്നിവയെക്കുറിച്ചുള്ള ഇന്‍ഡക്ഷന്‍ മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കണം എന്നിവയൊക്കെയാണ് പുതിയ നിബന്ധനകളില്‍ ചിലത്.

SCROLL FOR NEXT