കുവൈത്ത്: ഖുബൂസ് വില 50 ഫിൽസ് തന്നെ തുടരുമെന്ന തിരുമാനം പുറത്തുവിട്ട് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി. കമ്പനി സിഇഒ മുത്ലാഖ് അൽ-സായിദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിനം 4.5 മുതൽ 5 ദശലക്ഷം ഖുബൂസാണ് കമ്പനി ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിന് ആവശ്യമായ സാധനങ്ങളുടെ വിലയെ പിന്തുണയ്ക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു. കൂടാതെ പൊതു സ്കൂൾ കഫറ്റീരിയകളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനായി കമ്പനി ഒരു സവിശേഷ സംരംഭം ആരംഭിച്ചുവെന്നും അദ്ദേഹം അറയിച്ചു.
വിദ്യാർഥികൾക്ക് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം ലഭ്യമാക്കാൻ വ്യത്യസ്തമായ ഒരു മാതൃക വാഗ്ദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും സിഇഒ വ്യക്തമാക്കി. കുവൈറ്റിൽ ഏകദേശം 900 സർക്കാർ സ്കൂളുകൾ നിലവിലുണ്ട്. എന്നാൽ ഭക്ഷണസാധനങ്ങളുടെ ആവശ്യാനുസരണം കമ്പനി തന്നെ വികസിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ അപേക്ഷിച്ച് വില കുറവാണെങ്കിലും, ഭക്ഷണങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. കമ്പനിയുടെ ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാർ കൂടുതലാണെന്നും സിഇഒ അറിയിച്ചു. ആഗോള പ്രവണതകളുമായി പൊരുത്തപ്പെടുന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ക്മപനി താൽപ്പര്യപ്പെടുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.