PRAVASAM

പതാക ദിനം ആചരിച്ച് യുഎഇ; ഒരു മാസം നീണ്ട പരിപാടികള്‍

ചടങ്ങില്‍ വിരമിച്ച എമിറാത്തി സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

Author : ന്യൂസ് ഡെസ്ക്

അബുദബി: നവംബര്‍ മൂന്ന് തിങ്കളാഴ്ച പതാക ദിനം ആചരിച്ച് യുഎഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ അബുദബിയിലെ ഖസ്ര്‍ അല്‍ ഹൊസ്‌നില്‍ യുഎഇയുടെ ദേശീയ പാതക ഉയര്‍ത്തി. ചടങ്ങില്‍ വിരമിച്ച എമിറാത്തി സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തിന് നല്‍കിയ സംഭാവനകളില്‍ വിരമിച്ച ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു.

യുഎഇ പതാക ഐക്യത്തിന്റെയും അന്തസിന്റെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്ന് പതാക ഉയര്‍ത്തുന്ന ചിത്രം പങ്കുവച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സില്‍ കുറിച്ചു.

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ സ്ഥാനമേറ്റതിന്റെ ഓര്‍മയ്ക്കായാണ് യുഎഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കുന്നത്. ഇന്നു മുതല്‍ ഒരുമാസം പതാക മാസാചരണമായി യുഎഇ ആഘോഷിച്ചു വരുന്നു. ഡിസംബര്‍ രണ്ട് വരെയാണ് ആഘോഷങ്ങള്‍.

2012 ഡിസംബര്‍ 11നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ പാതക ദിനം പ്രഖ്യാപിച്ചത്. 2013ലാണ് ആദ്യമായി പതാകദിനം ആഘോഷിച്ചത്.

SCROLL FOR NEXT