Sheikh Zayed Grand Mosque 
PRAVASAM

Eid Al Adha 2025 | യുഎഇയിൽ ബലി പെരുന്നാള്‍ വെള്ളിയാഴ്ച; പ്രാര്‍ത്ഥനാ സമയങ്ങള്‍

യുഎഇയില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎഇ, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലെല്ലാം ജൂണ്‍ ആറിനാണ് ബലി പെരുന്നാള്‍. യുഎഇയിലെ ഫത്വ കൗണ്‍സില്‍ വെള്ളിയാഴ്ചത്തേയും പെരുന്നാള്‍ നമസ്‌കാരത്തിന്റേയും സമയങ്ങളെ കുറിച്ച് അറിയിപ്പ് പുറത്തിറക്കി. ഈദുല്‍ അദ്ഹയും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും വെവ്വേറെയും നിശ്ചിത സമയങ്ങളിലുമായിരിക്കുമെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ അറിയിച്ചു.

കൃത്യമായ സമയക്രമം ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും, സാധാരണയായി സൂര്യോദയത്തിന് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞാണ് ഈദ് നമസ്‌കാരങ്ങള്‍ ആരംഭിക്കുന്നത്.

യുഎഇയില്‍ പ്രതീക്ഷിക്കുന്ന സമയക്രമം:

അബുദാബി: രാവിലെ 5:50

അല്‍ ഐന്‍: രാവിലെ 5:43

ദുബായ്: രാവിലെ 5:45

ഷാര്‍ജ: രാവിലെ 5:44

അജ്മാന്‍: രാവിലെ 5:44

ഉം അല്‍ ഖുവൈന്‍: രാവിലെ 5:43

റാസ് അല്‍ ഖൈമ: രാവിലെ 5:41

ഫുജൈറ: രാവിലെ 5:41

അതേസമയം, യുഎഇയില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അറഫാ ദിനവും ബലി പെരുന്നാളും ഉള്‍പ്പെടുത്തി നാലു ദിവസത്തെ അവധിയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുക. ജൂണ്‍ അഞ്ചിന് തുടങ്ങി എട്ടിന് അവധി അവസാനിക്കും.

SCROLL FOR NEXT