അബുദാബി: ജുലൈ മാസത്തില്‍ യുഎഇയില്‍ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ മാസങ്ങളിലൊന്നായിരിക്കും ജുലൈ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സീസണിലെ കാലാവാസ്ഥാ വ്യതിയാനങ്ങള്‍ കാരണം ചിലയിടങ്ങളില്‍ പെട്ടെന്നുള്ള മഴയ്ക്കും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കാനും സാധ്യതയുണ്ട്. 'തെര്‍മല്‍ ലോ-പ്രഷര്‍' ആണ് ജുലൈ മാസത്തില്‍ താപനില കുത്തനെ ഉയരാന്‍ കാരണം. ഇന്ത്യന്‍ ന്യൂനമര്‍ദ്ദ പാത്തി യാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതാണ് മേഖലയിലുടനീളം ചൂട് വന്‍തോതില്‍ കാരണം.
മാസത്തിന്റെ രണ്ടാം പകുതിയില്‍, യു.എ.ഇയുടെ ചില പ്രദേശങ്ങളെ 'ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വേര്‍ജന്‍സ് സോണ്‍'വടക്കോട്ട് വ്യാപിക്കുന്നത് ബാധിച്ചേക്കാം. ഇത് മഴമേഘങ്ങള്‍ രൂപപ്പെടുന്നതിന് ഇടയാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
പ്രഭാതങ്ങളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 34.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37.2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് യുഎഇയില്‍ ജുലൈ മാസത്തിലെ ശരാശരി താപനില. ഇത് 39.7°C to 43.8°C വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.