പ്രതീകാത്മക ചിത്രം  Source: pexels
PRAVASAM

ഈ രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായി രാത്രിയിൽ സഞ്ചാരിക്കാം; ആദ്യ 10ൽ അഞ്ചിലും ഇടംനേടി ജിസിസി രാഷ്‌ട്രങ്ങൾ

രാത്രിയിൽ ആളുകൾക്ക് ഒറ്റയ്ക്ക് നടക്കാൻ ആഗോളതലത്തിൽ സുരക്ഷിതത്വം തോന്നുന്ന നഗരങ്ങളിൽ സിംഗപ്പൂരാണ് ഒന്നാമതാണ്.

Author : ന്യൂസ് ഡെസ്ക്

ലോകത്ത് സുരക്ഷിതമായി രാത്രി സഞ്ചാരിക്കാവുന്ന ആദ്യ 10 രാജ്യങ്ങളിൽ അഞ്ചും ജിസിസി രാഷ്ട്രങ്ങളാണ് എന്ന് റിപ്പോർട്ട്. ഗാലപ്പ് പുറത്തിറക്കിയ ദി ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് അനുസരിച്ച്,രാത്രിയിൽ ആളുകൾക്ക് ഒറ്റയ്ക്ക് നടക്കാൻ സുരക്ഷിതത്വം തോന്നുന്ന ആഗോളതലത്തിൽ സിംഗപ്പൂർ ഒന്നാമതാണ്, തൊട്ടുപിന്നാലെ താജിക്കിസ്ഥാൻ, ചൈന, ഒമാൻ, സൗദി അറേബ്യ, ഹോങ്കോംഗ്, കുവൈറ്റ്, നോർവേ, ബഹ്‌റൈൻ, യുഎഇ എന്നിവയുണ്ട്. ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ,നെതർലാൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, ജർമനി, യുകെ, യുഎസ് എന്നിവയേക്കാൾ ഉയർന്ന റാങ്കിലാണ് യുഎഇയും മറ്റ് അയൽ ജിസിസി രാജ്യങ്ങളും.

ജിസിസിയിൽ രാത്രികാല സുരക്ഷയുടെ ഉയർന്ന നിലവാരം സ്ഥിരമായി കണ്ടെത്തിയതായി യുഎസ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ അനലിറ്റിക്സ് ആൻഡ് അഡ്വൈസറി കമ്പനി പറഞ്ഞു. ഇത് സ്ഥിരതയുള്ള അവസ്ഥയാണ്. എന്തെന്നാൽ, യുഎഇയിൽ ഈ കണക്ക് ഒരിക്കലും 90 ശതമാനത്തിൽ താഴെയായിട്ടില്ല. കേന്ദ്രീകൃത ഭരണം, ശക്തമായ പൊതു ക്രമം, നഗര സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും സുസ്ഥിരമായ നിക്ഷേപം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് ഈ റാങ്കിംഗുകൾ പ്രതിഫലിപ്പിക്കുന്നത് എന്ന് ഗാലപ്പിലെ വേൾഡ് ന്യൂസിൻ്റെ മാനേജിംഗ് എഡിറ്റർ ജൂലി റേ വ്യക്തമാക്കി.

കേന്ദ്രീകൃത ഭരണം, ശക്തമായ പൊതു ക്രമം, നഗര സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സുസ്ഥിര നിക്ഷേപം എന്നീ കാരണങ്ങളാൽ യുഎഇയിൽ 90 ശതമാനം പേരും സംതൃപ്തരാണ് എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ആഗോളതലത്തിൽ, ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 73 ശതമാനം പേരും തങ്ങൾ താമസിക്കുന്ന നഗരത്തിലോ പ്രദേശത്തോ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

SCROLL FOR NEXT