SOCIAL

അബുദബിയില്‍ 15 ഭാര്യമാര്‍ക്കും 30 മക്കള്‍ക്കും 100 പരിചാരകര്‍ക്കുമൊപ്പം വന്നിറങ്ങിയ ആഫ്രിക്കന്‍ രാജാവ്; വൈറലായി വീഡിയോ

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി ഒരു ബില്യണ്‍ ഡോളറിനും മേലെയാണെന്നാണ് കണക്ക്.

Author : ന്യൂസ് ഡെസ്ക്

യുഎഇയിലെ അബുദബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മ്‌സ്വാറ്റീ മൂന്നാമന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ആഫ്രിക്കന്‍ രാജാവായ മ്‌സാറ്റീ പരമ്പരാഗത വസ്ത്ര ധാരണത്തോടെ തന്റെ 15 ഓളം ഭാര്യമാര്‍ക്കൊപ്പമാണ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. 100 ഓളം പരിചാരകരും ഒപ്പമുണ്ടായിരുന്നു. ഒരു സ്വകാര്യ ജെറ്റില്‍ നിന്ന് ഇരുവരും ഇറങ്ങുന്ന വീഡിയോ ആണ് ശ്രദ്ധ നേടിയത്.

സ്വാസിലാന്‍ഡ് രാജാവ് തന്റെ 15 ഭാര്യമാര്‍ക്കും 100 പരിചാരകര്‍ക്കും ഒപ്പം വരുന്ന വീഡിയോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് സോബുസ രണ്ടാമന് 125 ഭാര്യമാരുണ്ടായിരുന്നു.

അബുദബിയ്ക്കുള്ള യാത്രയില്‍ തന്റെ മുപ്പതോളം വരുന്ന കുട്ടികളെയും മ്‌സ്വാറ്റീ കൊണ്ടു വന്നിരുന്നെന്നാണ് പറയുന്നത്. ആഫ്രിക്കയിലെ അവശേഷിക്കുന്ന സമ്പൂര്‍ണ രാജ വാഴ്ചയുള്ള ഏക പ്രദേശത്തെ രാജാവാണ് മ്‌സ്വാറ്റീ മൂന്നാമന്‍. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി ഒരു ബില്യണ്‍ ഡോളറിനും മേലെയാണെന്നാണ് കണക്ക്.

രാജ്യം ആരോഗ്യ, വിദ്യാഭ്യാസ സംവിധാനത്തില്‍ വലിയ തിരിച്ചടി നേരിടുന്നുണ്ട്. മരുന്നുകളുടെയും ആശുപത്രികളുടെയും അപര്യാപ്തത, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുന്ന സാഹചര്യം തുടങ്ങി വലിയ ബുദ്ധിമുട്ടിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്പോഴും രാജാവിന് രാജ്യത്തുടനീളം കെട്ടിട നിര്‍മാണ മേഖല, ടൂറിസം, കാര്‍ഷിക മേഖല, ടെലി കമ്മ്യൂണിക്കേഷന്‍സ് തുടങ്ങി പല കമ്പനകളിലും ഷെയറുകളുണ്ട്.

SCROLL FOR NEXT