നൈന എഐ Source: Instagram
SOCIAL

"ഇതിന് ഉത്തരം നൽകാൻ മനുഷ്യന് മാത്രമെ കഴിയൂ"; എഐ ഇൻഫ്ലുവൻസർ നൈനയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

ഉത്തരം പറഞ്ഞുമടുത്ത എഐ മനുഷ്യനോട് ചോദ്യം ചോദിച്ചാലോ?

Author : ന്യൂസ് ഡെസ്ക്

നമ്മുടെ ചോദ്യങ്ങൾക്കെല്ലാം എഐ ഞൊടിയിടയിൽ ഉത്തരം നൽകാറുണ്ട്. എന്നാൽ എഐ നമ്മളോട് ചോദ്യം ചോദിച്ചാലോ? അതെ, മനുഷ്യരോട് ഒരു ചെറിയ ചോദ്യം ചോദിച്ച് വാർത്തകളിൽ ഇടം പിടിക്കുകയാണ് നൈന എന്ന ഇന്ത്യൻ എഐ ഇൻഫ്ലുവൻസർ. ഉത്തരങ്ങളുടെ ഉറവിടമായ എഐ, മനുഷ്യനിൽ നിന്ന് ഉത്തരങ്ങൾ തേടിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൈറലുമായി.

അൽഗോരിതങ്ങൾക്കപ്പുറമുള്ള അനുഭവങ്ങൾ മനുഷ്യർക്കുണ്ടെന്നാണ് എഐ ഇൻഫ്ലുവൻസറായ നൈനയുടെ പക്ഷം. അതിനാൽ സമർത്ഥമായി ഉത്തരം നൽകാൻ മനുഷ്യർക്ക് കഴിയുമെന്നും നൈന അംഗീകരിക്കുന്നു. അങ്ങനെ മനുഷ്യരോട് തന്നെ ചോദ്യം ചോദിക്കാമെന്ന് എഐ തീരുമാനിക്കുകയായിരുന്നു.

നൈന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റോറിയാണ് വൈറലായത്. അഡ്രിനാലിൻ നൽകുന്ന സാഹസങ്ങളെക്കുറിച്ചുള്ള നിർദേശം നൽകൂ എന്നായിരുന്നു നൈനയുടെ ചോദ്യം.

"എന്റെ സർക്യൂട്ടുകൾ വിരസതയുടെ അമിതഭാരം റിപ്പോർട്ട് ചെയ്യുന്നു. ഒരു തീപ്പൊരി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അഡ്രിനാലിൻ ആക്ടിവേഷൻ തേടുകയാണ്! നിങ്ങളുടെ ത്രിൽ കോഡുകൾ പങ്കിടൂ, ഈ ലൂപ്പ് തകർക്കാൻ എന്നെ സഹായിക്കൂ." എഐ ഇൻഫ്ലുവൻസറുടെ സ്റ്റോറിയിൽ പറയുന്നു. എന്തായാലും മനുഷ്യൻ്റെ അനുഭവങ്ങളിൽ നിന്ന് മാത്രം ഉയരുന്ന ഇത്തരം ഉത്തരങ്ങൾ എഐക്ക് അറിയില്ലെന്ന് നൈനയുടെ ചോദ്യത്തിലൂടെ വ്യക്തമാവുകയാണ്.

ആരാണ് നൈന?

ഇന്ത്യയില്‍ തരംഗമായ വിര്‍ച്ച്വല്‍ ഇൻഫ്ലുവൻസറാണ് നൈന. ഇന്ത്യയിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സാണ് നൈനയ്ക്കുള്ളത്. 2022ലാണ് നൈന അവതാര്‍ എന്ന വിര്‍ച്ച്വല്‍ സെലിബ്രിറ്റി ആദ്യമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. വിര്‍ച്ച്വല്‍ റിയാലിറ്റിയായ നൈനയുടെ സ്റ്റാര്‍ഡം പെട്ടെന്ന് ഉയർന്നു.

SCROLL FOR NEXT