Source: X
SOCIAL

കടമക്കുടി ദ്വീപുകളിലൂടെ മഹീന്ദ്രയുടെ ഥാറിൽ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ യാത്രാ വീഡിയോ

മഹീന്ദ്രയുടെ തന്നെ ഥാറിലാണ് ആനന്ദ് സ്ഥലം ചുറ്റിക്കണ്ടത്. കൊച്ചിയിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആനന്ദ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മനോഹരമായ കടമക്കുടി ദ്വീപുകൾ സന്ദർശിച്ച് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര . ഞാൻ എനിക്ക് തന്നെ നൽകിയ വാക്ക് പാലിച്ചു എന്നാണ് കടമക്കുടിയിലൂടെ ഥാർ ഓടിച്ച് പോകുന്ന വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചത്.

ചില സ്ഥലങ്ങൾ നമ്മെ ആകർഷിക്കുക മാത്രമല്ല, മാറ്റി മറിക്കും. പ്രകൃതിരമണീയമായ കാഴ്ചകളും പാടശേഖരങ്ങളും ശാന്തമായൊഴുകുന്ന കായലുമൊക്കെ ആരെയും മോഹിപ്പിക്കുന്ന കാഴ്ചകളാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.

മഹീന്ദ്രയുടെ തന്നെ ഥാറിലാണ് ആനന്ദ് സ്ഥലം ചുറ്റിക്കണ്ടത്. കൊച്ചിയിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആനന്ദ്. ഡിസംബറിൽ കേരളത്തിൽ എത്തുമ്പോൾ കടമക്കുടി സന്ദർശിക്കുമെന്ന് ആനന്ദ് മഹീന്ദ്ര നേരത്തെ പറഞ്ഞിരുന്നു.

SCROLL FOR NEXT