ശുഭാൻഷു പങ്കുവെച്ച ചിത്രങ്ങൾ Source: instagram/ gagan.shux
SOCIAL

ജന്മനാട്ടിലേക്ക്... ഇന്ത്യയിലേക്ക് മടങ്ങും മുൻപ് വൈകാരിക കുറിപ്പ് പങ്കുവെച്ച് ശുഭാൻഷു ശുക്ല

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലാണ് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന കാര്യം ശുഭാൻഷു പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിനുശേഷം ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലാണ് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന കാര്യം ശുഭാൻഷു പ്രഖ്യാപിച്ചത്. വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശുഭാൻഷുവിൻ്റെ കുറിപ്പ്.

"ഇന്ത്യയിലേക്ക് മടങ്ങാനായി വിമാനത്തിലിരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ വികാരങ്ങൾ ഒഴുകിയെത്തുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്ന അത്ഭുതകരമായ ഒരു കൂട്ടം ആളുകളോട് വിട പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. അതേസമയം ദൗത്യത്തിനുശേഷം ആദ്യമായി എൻ്റെ രാജ്യത്തെയും സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം കാണാൻ പോകുന്നതിലുള്ള ആവേശത്തിലാണ് ഞാൻ. ജീവിതം ഇതാണെന്ന് ഞാൻ കരുതുന്നു," ശുഭാൻഷു ശുക്ല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"ദൗത്യത്തിനിടയിലും ശേഷവും എല്ലാവരിൽ നിന്നും അവിശ്വസനീയമായ സ്നേഹവും പിന്തുണയും ലഭിച്ചിരുന്നു. അതിനാൽ, എന്റെ അനുഭവങ്ങൾ നിങ്ങളുമായി പങ്കിടാൻ ഇന്ത്യയിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുകയാണ്  ഞാൻ." ദൗത്യത്തിലുടനീളം തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും ശുഭാൻഷു കുറിച്ചു.

കമാൻഡറായ പെഗ്ഗി വിറ്റ്‌സണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മാറ്റത്തിന്റെ അനിവാര്യതയെക്കുറിച്ചും ശുഭാൻഷു ചിന്തിച്ചു. “വിടപറയുകയെന്നത് ബുദ്ധിമുട്ടാണ്. പക്ഷേ നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകേണ്ടതുണ്ട്. എന്റെ കമാൻഡർ പെഗ്ഗി വിറ്റ്‌സൺ സ്നേഹപൂർവ്വം പറയുന്നത് പോലെ, 'ബഹിരാകാശ യാത്രയിലെ ഒരേയൊരു സ്ഥിരത മാറ്റമാണ്'. അത് ജീവിതത്തിനും ബാധകമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ”

SCROLL FOR NEXT