കാജൽ അഗർവാൾ  image: Instagram
SOCIAL

കാജല്‍ അഗര്‍വാള്‍ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; പ്രതികരിച്ച് താരം

ദൈവം അനുഗ്രഹിച്ച് താന്‍ സുരക്ഷിതയാണ്, ഒരു കുഴപ്പവുമില്ലെന്ന് നടി

Author : ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടി മരിച്ചുവെന്നായിരുന്നു വാര്‍ത്ത. വ്യാജ വാര്‍ത്ത കാട്ടുതീ പോലെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

ഇതോടെയാണ് പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും പങ്കുവെച്ച കുറിപ്പില്‍ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കി.

ദൈവം അനുഗ്രഹിച്ച് താന്‍ സുരക്ഷിതയാണ്, ഒരു കുഴപ്പവുമില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നടി ആവശ്യപ്പെട്ടു.

വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലടക്കം ആരാധകരെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതോടെയാണ് വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടി രംഗത്തെത്തിയത്.

ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും മകനുമൊപ്പം മാലദ്വീപില്‍ അവധി ആഘോഷിക്കുകയാണ് നടി ഇപ്പോള്‍. മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനിടയിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

SCROLL FOR NEXT