നാനോ ബനാനോയും ത്രീഡി പ്രിൻ്റിങ് ട്രെൻഡും കഴിഞ്ഞപ്പോഴേക്കും, ഇൻസ്റ്റഗ്രാമിലെ പുതിയ ഐറ്റമാണ് 'ഡാൻസിങ് ഹസ്കി'. ഒരു ഹസ്കി നായയുടെ ഡാൻസിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. എഐ വച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണിത്. മിൽമ, കെ.കെ. ഫുഡ് പ്രോഡക്ട്‌സ് ഉൾപ്പെടെയുള്ളവയുടെ പരസ്യങ്ങളിൽ പോലും ഹസ്കി എത്തി കഴിഞ്ഞു.
എന്താണ് ഡാൻസിങ് ഹസ്കിയുടെ പിന്നിലെ കഥ എന്നല്ലെ? പണ്ട് ടോപ്പ് ട്രെൻഡിങ് ആയിരുന്ന, ഇപ്പോൾ കാണുമ്പോൾ 'അയ്യേ, ഇതെന്ത് ക്രിഞ്ച്' എന്ന് തോന്നുന്ന പഴയ ടിക്ടോക് വീഡിയോകളെയും റോസ്റ്റ് ചെയ്ത് തുടങ്ങിയതാണ് ഈ കഥയുടെ തുടക്കം. ആ റോസ്റ്റിന്റെ ഒടുവിൽ, ഒരു പ്രധാന ട്വിസ്റ്റ് പോലെ കിടിലം സ്റ്റെപ്പുമായി വരുന്നതാണ് ഡാൻസർ ഹസ്കി. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ, ഇച്ച് ഇച്ച് എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് ഡാൻസർ ഹസ്കി ചുവടുവെക്കുന്നത്.
'ഹസ്കി ഡാൻസ് ഡെയ്‌ലി' എന്ന പേജാണ് ഈ ട്രെൻഡ് തുടങ്ങിവെച്ചതെന്നാണ് നെറ്റിസൺസിൻ്റെ നിരീക്ഷണം. ഇന്ന് ആ പേജിൽ റോസ്റ്റിങ് വീഡിയോസാണ് മുഴുവനും. നെറ്റിസൺസിന് ഇത് ഭയങ്കരമായിട്ട് കണക്ട് ആയി! ഒരു ഫണ്ണി സിറ്റുവേഷൻ അവസാനിക്കുമ്പോൾ, അതിൻ്റെ ഫീൽ കൃത്യമായി കാണിക്കാൻ ഈ ഹസ്കിയുടെ ഡാൻസ് ക്ലിപ്പ് മതി.
ഇത് വെറും ഫൺ മാത്രമല്ല, കേരളത്തിലെ മിൽമ ഉൾപ്പെടെ, പല ബ്രാൻഡുകളും ഈ ട്രെൻഡിനെ ഏറ്റെടുത്തിരിക്കുകയാണ്. ട്രെൻഡുകൾ പെട്ടെന്ന് വരും, പെട്ടെന്ന് പോകും. പക്ഷേ ഈ ഹസ്കി ഡാൻസ്. ഇത് കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയ ഭരിക്കും! ഹിറ്റല്ല, വിറ്റാണ് ഈ ഡാൻസിങ് ഹസ്കി.