നടൻ കൃഷ്‌ണകുമാറിൻ്റെ മകളും യൂട്യൂബറുമായ ദിയ കൃഷ്‌ണ തൻ്റെ കുഞ്ഞിനെ വരവേറ്റ നിമിഷങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനകം അഞ്ച് മില്യൺ കാഴ്ചക്കാരനാണ് വീഡിയോ കണ്ടത്. അതായത് 50 ലക്ഷം പേർ.
ശനിയാഴ്‌ചയാണ് ദിയ കുഞ്ഞിന് ജന്മം നൽകിയത്. നിയോം അശ്വിൻ കൃഷ്‌ണ എന്നാണ് ദിയയുടെയും അശ്വിൻ്റെയും കുഞ്ഞിൻറെ പേര്. കുടുംബത്തോടൊപ്പമാണ് പുതിയ അതിഥിയെ ദിയ വരവേറ്റത്. വീഡിയോയിൽ അച്ഛൻ കൃഷ്ണകുമാറിനെയും അമ്മ സിന്ദുവിനെയും സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക തുടങ്ങിയവരെയും കാണാം. എന്നാൽ, ഈ വീഡിയോയുടെ പ്രത്യേകത ഇതിൽ തുറന്നുകാട്ടുന്നത് മാറുന്ന മലയാളിയുടെ പൊതു ബോധമാണ് എന്നതാണ്. ഈ കാഴ്ച വളരെ പോസിറ്റീവായ ഒരു സന്ദേശമാണ് നൽകുന്നത്.
ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിയുടെ ഒരേ ഒരു ആകർഷക ഘടകം, നായിക ശ്വേത മേനോൻ്റെ യഥാർഥ പ്രസവരംഗം സിനിമയിൽ ചിത്രീകരിച്ചു എന്നത് മാത്രമായിരുന്നു. അന്ന് ആ സിനിമ, പ്രത്യേകിച്ച് ബ്ലസിയും ശ്വേതാ മേനോനും ഈ രംഗത്തിൻ്റെ പേരിൽ നേരിട്ടത് അതിഭീകര സൈബർ ആക്രമണങ്ങൾ ആയിരുന്നു. ചാനലുകളിൽ പ്രൈം ടൈം ചർച്ച അടക്കം ഇതിനെ കുറിച്ച് ആയിരുന്നു. അതിന് ശേഷം നമ്മുടെ നാട് എത്രയോ പുരോഗമിച്ചു- ഒടുവിൽ പേളി മാണി തൻ്റെ ആദ്യത്തെ പ്രസവം ഇതുപോലെ ഒരു വ്ലോഗ് ആക്കിയിരുന്നു. അന്ന് ബഹുഭൂരിപക്ഷവും നല്ല അഭിപ്രായം ആയിരുന്നു ആ വീഡിയോയ്ക്ക് എങ്കിലും കുറച്ചെങ്കിലും എതിർ ശബ്ദവും ഉയർന്നിരുന്നു.
പക്ഷേ ഇത്തവണ പുറത്തിറങ്ങിയ ദിയ കൃഷ്ണയുടെ ഒരു മണിക്കൂർ നീണ്ടു നിന്ന വീഡിയോയിൽ മുഴുനീളം പോസിറ്റീവ് കമൻ്റ്സ് മാത്രമാണ്. നമ്മൾ മലയാളികളുടെ പൊതുബോധം മാറുന്നത് സൂപ്പറല്ലേ!