SOCIAL

"ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങൾ" , കേരളം അപകടത്തിലെന്ന് ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ, സത്യമെന്ന് ദിയാ കൃഷ്ണ

ദുഃഖകരമായ യാഥാർഥ്യം എന്നാണ് ദിയ കൃഷ്ണയുടെ കമന്റ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാൻ്റെ മകൾ ദിയ കൃഷ്ണ. ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും ഈ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നുമാണ് വിഡിയോയിൽ പറയുന്നത്. "ലിറ്റിചോക്കപ്പ്" എന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ കഫെയിൽ ഗാന്ധിജിക്കൊപ്പം ജിന്നയുടെ പടം വച്ചിരിക്കുന്നുവെന്നും. അവിടെ മെനുവിൽ നിറയെ ബീഫ് വിഭവങ്ങളാണെന്നും ഇൻഫ്ലുവൻസർ പറയുന്നു. കാശി എന്ന പേരിൽ പ്രവർത്തിക്കുന്ന കഫെയെക്കുറിച്ചാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഉടമയോട് കഫെയുടെ പേര് കറാച്ചി ആർട്ട് കഫെ എന്നാക്കൂ എന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

കൊച്ചിയിൽ മുഴുവനായും ഇസ്ലാമിക അന്തരീക്ഷമാണെന്നും ബിസിനസുകാരും, ഡ്രൈവർമാരും, ചെറുകട്ടവടക്കാരുമെല്ലാം മുസ്ലീങ്ങളാണെന്നും ഇയാക്ഷ അസ്വസ്ഥതയോടെ പറയുന്നു. ഈ വീഡിയോ ചെയ്ത ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇയാൾ പറയുന്നു. സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോക്ക് താഴെ പിന്തുണയുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ രംഗത്തെത്തി. ദുഃഖകരമായ യാഥാർഥ്യം എന്നാണ് ദിയ കൃഷ്ണയുടെ കമന്റ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുള്ളവർ അനുകൂലിച്ചപ്പോൾ വിമർശനവുമായും പലരും പ്രതികരിച്ചിട്ടുണ്ട്.

SCROLL FOR NEXT