വൈറൽ വീഡിയോ Source; Instagram
SOCIAL

"ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ പറ്റാത്തത്രയും ഭാരമുള്ളതുകൊണ്ട് അത് ഇന്ത്യയിൽ ആയി"; വൈറലായി സഞ്ചാരികളുടെ വീഡിയോ

മറ്റ് രാജ്യങ്ങളെ കൊള്ളയടിച്ച ബ്രിട്ടന്റെ ചരിത്രം സൂചിപ്പിച്ചാണ് പലരും ട്രോളിയത്. മലയാളികളും വിട്ടുനിന്നില്ല. 'അല്ലെങ്കിൽ അതും അടിച്ചുകൊണ്ടുപോയേനെ' എന്നായിരുന്നു ചില കമന്റുകൾ.

Author : ന്യൂസ് ഡെസ്ക്

ഇന്ന് വ്ളോഗിംഗിന്റെ കാലമാണ്. സഞ്ചാരികളാണെങ്കിൽ പറയുകയും വേണ്ട, ഭൂരിഭാഗം പേരും യാത്രകളിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു ലോകമാഹാത്ഭുതം സന്ദർശിച്ച രണ്ടു വിദേശ സഞ്ചാരികളുടെ സംഭാഷണമാണ് സോഷ്യൽ മീഡിയിയിൽ ചിരി പടർത്തിയിരിക്കുന്നത്.

സഞ്ചാരികളുടെ ഇന്ത്യയിലെ പ്രധാന ഇടമായ, ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹലിനെക്കുറിച്ചുള്ള സംഭാഷത്തിലൂടെയാണ് രണ്ടു സഞ്ചാരികൾ നെറ്റിസൺസിനെ ചിരിപ്പിച്ചത്. കാര്യമായ അന്വേഷണത്തിന് സർക്കാസം നിറഞ്ഞ മറുപടി നൽകയിരിക്കുകയാണ് വിദേശ വനിത.

'എന്തുകൊണ്ടാണ് താജ്‍മഹൽ ഇന്ത്യയിലായത്' എന്ന ചോദ്യത്തിനാണ് യുവാവിന്റെ പങ്കാളിയായ യുവതിയുടെ മറുപടിയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. 'ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ പറ്റാത്തത്രയും ഭാരമുള്ളതുകൊണ്ട് എന്നായിരുന്നു. 'അതിനുള്ള യുവതിയുടെ മറുപടി. തർക്കത്തിന് നിൽക്കാതെ അത് പോയിന്റ് എന്ന് സമ്മതിച്ച് യുവാവും നടന്നുപോകുന്നതായി വീഡിയോയിൽ കാണാം.

ലോകത്തിലെ ഏഴ് അത്ഭുതങ്ങളുടെയും പകർപ്പുകൾ നിർമ്മിച്ചിട്ടുള്ള കൊൽക്കത്തയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇക്കോ പാർക്കിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരനായ വ്ലോ​ഗറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ വന്നതോടെ രസകരമായ കമന്റുകളുമായി നിരവധിപ്പേരെത്തി. മറ്റ് രാജ്യങ്ങളെ കൊള്ളയടിച്ച ബ്രിട്ടന്റെ ചരിത്രം സൂചിപ്പിച്ചാണ് പലരും ട്രോളിയത്. മലയാളികളും വിട്ടുനിന്നില്ല. 'അല്ലെങ്കിൽ അതും അടിച്ചുകൊണ്ടുപോയേനെ' എന്നായിരുന്നു ചില കമന്റുകൾ. 'ഇന്ത്യയിൽ നിന്നും സകലതും അടിച്ചുമാറ്റിയിട്ട് പോയി എന്നല്ലേ ഈ പറഞ്ഞതിന്റെ ശരിക്കും അർത്ഥം' എന്ന് സംശയം ചോദിച്ചും ചില വിരുതന്മാരെത്തി.

SCROLL FOR NEXT