Image: Arvind Venugopal/ Instagram
SOCIAL

ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനാകുന്നു; വധു നടിയും നര്‍ത്തകിയുമായ സ്‌നേഹ

നടിയും നര്‍ത്തകിയുമായ സ്‌നേഹ അജിത് ആണ് വധു

ന്യൂസ് ഡെസ്ക്

ഗായകന്‍ ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനാകുന്നു. നടിയും നര്‍ത്തകിയുമായ സ്‌നേഹ അജിത് ആണ് വധു.

വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചത്.

'ഞങ്ങള്‍ക്ക് ഒരു മകള്‍ കൂടി വരുന്നു' എന്നാണ് വേണുഗോപാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

വിവാഹനിശ്ചയം കഴിഞ്ഞതായും വിവാഹ തീയതി വൈകാതെ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കാമെന്നും വേണുഗോപാല്‍ പറഞ്ഞു.

അച്ഛന്റെ ചുവടുപിടിച്ച് സംഗീത ലോകത്തെത്തിയ അരവിന്ദ് കവര്‍ സോങ്ങുകളിലൂടെയാണ് ശ്രദ്ധേയനായത്.

നിരവധി മലയാള സിനിമകളില്‍ പാടിയിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ, ഹൃദയം തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നര്‍ത്തകിയും നടിയും മോഡലുമായ സ്‌നേഹ അജിത് മമ്മൂട്ടിക്കൊപ്പം ബസൂക്കയില്‍ അഭിനയിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്‍ പ്രധാന വേഷത്തിലെത്തിയ അം അഃ യിലും അഭിനയിച്ചിട്ടുണ്ട്.

SCROLL FOR NEXT