നിക്കോളജ് കോസ്റ്റർ Source : X
SOCIAL

കിംഗ്‌സ് ലാന്‍ഡിങില്‍ നിന്ന് ബെംഗളൂരുവിലേക്ക്, ഇഡലി കഴിച്ച് ജെയിമി ലാനിസ്റ്റര്‍; ആഘോഷമാക്കി ആരാധകര്‍

ഗെയിം ഓഫ് ത്രോണ്‍സിലെ ഐക്കോണിക് കഥാപാത്രം ജെയിമി ലാനിസ്റ്ററിനെ അവതരിപ്പിച്ച താരമാണ് നിക്കോളാജ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ ആവേശത്തിലാണ്. അപ്രതീക്ഷിതമായി ഗെയിം ഓഫ് ത്രോണ്‍സ് താരം നിക്കോളാജ് കോസ്റ്റര്‍ - വാള്‍ഡൗ ബെംഗളൂരില്‍ എത്തിയതാണ് ഇതിന് കാരണം. ഗെയിം ഓഫ് ത്രോണ്‍സിലെ ഐക്കോണിക് കഥാപാത്രം ജെയിമി ലാനിസ്റ്ററിനെ അവതരിപ്പിച്ച താരമാണ് നിക്കോളാജ്.

ബെംഗളൂരിലെ രാമേശ്വരം കഫേയില്‍ വെച്ചാണ് ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സര്‍ നിക്കോളാജിനെ കാണുന്നത്. താരം ഇഡലിയും ദോശയുമെല്ലാം കഴിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. അപ്രതീക്ഷിതമായാണ് ഈ കണ്ടന്റ് ക്രിയേറ്റര്‍ താരത്തെ രാമേശ്വരം കഫേയില്‍ കണ്ടത്.

പിന്നീട് രാമേശ്വരം കഫേയും നടന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആവേശത്തിലാണ് ആരാധകര്‍. "കിംസ് ലാന്‍ഡിംഗില്‍ നിന്ന് ബെംഗളൂരിലേക്ക്", "അത് കിംഗ് സ്ലേയര്‍ അല്ലേ?", "സേര്‍സി എങ്ങനെയുണ്ടെന്ന് നിങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചോ?", എന്നിങ്ങനെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

എച്ച്ബിഒ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ ജെയിമി ലാനിസ്റ്റര്‍ എന്ന കേന്ദ്ര കഥാപാത്രമായിരുന്നു നിക്കോളാജ്. സെന ഹെഡി, പീറ്റര്‍ ഡിങ്ക്‌ളേജ് എന്നിവര്‍ക്കൊപ്പം ലാനിസ്റ്റര്‍ സഹോദരങ്ങളായി അദ്ദേഹം അഭിനയിച്ചു. ബിബിസിയിലെ കിംഗ് ആന്‍ഡ് കോണ്‍ക്വറര്‍ എന്ന സീരീസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന നിക്കോളാജിന്റെ പ്രൊജക്ട്.

SCROLL FOR NEXT