ഡൽഹി മെട്രോയിലെ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ Source: X/ @gharkekalesh
SOCIAL

ഡൽഹി മെട്രോയിൽ പൊരിഞ്ഞ തല്ല്! മുടി പിടിച്ച് വലിച്ചും അടിച്ചും ഉന്തിയും പെൺകുട്ടികൾ; വീഡിയോ വൈറൽ

ഇരുവരും പരസ്പരം മുടി പിടിച്ച് വലിച്ചും അടിച്ചും ഉന്തിയും ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം ഉണ്ടായൊരു ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഡൽഹി മെട്രോയിലെ തിരക്കിനിടയിൽ രണ്ട് പേർ പരസ്പരം വഴക്കടിക്കുന്നതിൻ്റെയും വലിയ കയ്യാങ്കളിയിൽ കലാശിക്കുന്നതിൻ്റെയും വീഡിയോയാണ് ചർച്ചയാകുന്നത്. രണ്ട് പെൺകുട്ടികൾ പരസ്പരം മുടി പിടിച്ച് വലിച്ചും അടിച്ചും ഉന്തിയും ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം.

@gharkekalesh എന്ന ഉപയോക്താവാണ് എക്സിൽ തിരക്കേറിയ ഒരു മെട്രോ കോച്ചിനുള്ളിൽ രണ്ട് പെൺകുട്ടികൾ ഏറ്റുമുട്ടുന്നതിൻ്റെ വീഡിയോ പങ്കുവച്ചത്. മറ്റു യാത്രക്കാർ ഇത് നോക്കി നിൽക്കുന്നതും ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. "ഡൽഹി മെട്രോയിലെ ഉന്തിനും തള്ളിനുമിടയിൽ രണ്ട് പെൺകുട്ടികളുടെ ഏറ്റുമുട്ടൽ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ട്രെയിനിനുള്ളിലെ തിക്കും തിരക്കുമാണ് വാക്കു തർക്കത്തിലും ഏറ്റുമുട്ടലിലും കലാശിച്ചതെന്നാണ് സൂചന. എന്നാൽ, വഴക്കിൻ്റെ യഥാർഥ കാരണം വ്യക്തമല്ല.

എക്സിൽ ഇതിനകം നിരവധി പേരാണ് വീഡിയോ കാണുകയും പ്രതികരിക്കുകയും ചെയ്തത്. താൻ ഡൽഹി മെട്രോയിൽ ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട്, എന്നാൽ ഇതുപോലൊരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഒരാൾ കമൻ്റ് ചെയ്തു. ഡൽഹി മെട്രോ ഒരു പൊതുഗതാഗതമല്ല, അതൊരു റിയാലിറ്റി ഷോയാണെന്നാണ് മറ്റൊരാളുടെ കമൻ്റ്. എന്നാൽ, വീഡിയോ സംബന്ധിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് ഇതുവരെയും ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

SCROLL FOR NEXT