Source: Instagram
SOCIAL

"മറച്ചുവച്ച മറുക് എഐ ചിത്രത്തിൽ"; ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

ത്സലക്ഭവാനി എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവിൻ്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.

Author : ന്യൂസ് ഡെസ്ക്

ഗൂഗിൾ ജെമിനി നാനോ ബനാന എഐ സാരി ട്രെൻഡ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകായണ്. ആദ്യഘട്ടത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, പിന്നീട് നിരവധി ഉപയോക്താക്കൾ അവരുടെ ആശങ്ക പങ്കുവച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

ത്സലക്ഭവാനി എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവിൻ്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. താൻ നൽകിയ ചിത്രവും, തനിക്ക് എഐ വഴി ലഭിച്ച ഫോട്ടോയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് കൊണ്ടാണ് അവർ വീഡിയോ പങ്കുവച്ചത്. പച്ച നിറത്തിലുള്ള ഫുൾസ്ലീവ് ഡ്രസിൽ നിൽക്കുന്ന ഫോട്ടോയാണ് സാരി ഇമേജ് ക്രിയേറ്റ് ചെയ്യാൻ ഗൂഗിൾ ജെമിനിയിൽ അപ്‌ലോഡ് ചെയ്തത്.

ഇടതുകൈയിൽ ഒരു മറുക് അടക്കമുള്ള ചിത്രമാണ് എഐ ജനററേറ്റ് ചെയ്ത ചിത്രത്തിലുള്ളത്. തൻ്റെ ശരീരത്തിൽ അങ്ങനെ ഒരു മറുക് ഉണ്ടെന്നും, എന്നാൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിൽ മറുക് ഇല്ലെന്നും അവർ അറിയിച്ചു. ഇതാണ് തന്നിൽ ആശങ്ക ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു. എല്ലാവരും ഈ ട്രെൻഡ് ചെയ്യുന്നവരാണ്. പക്ഷേ, സൂക്ഷിക്കണമെന്നും അവർ നിർദേശം നൽകി.

SCROLL FOR NEXT