പ്രതീകാത്മക-ചിത്രം Source: X
SOCIAL

ചെറിയോരു കയ്യബദ്ധം! സിഇഒ ഉൾപ്പെടെ എല്ലാവരേയും പിരിച്ചുവിട്ടു, പരീക്ഷണം പാളിയത് എച്ച്ആർ ടീമിന്

മെയിൽ വന്നതോടെ ഒരു മനേജർ "ഞാൻ പാക്ക് ചെയ്യാൻ തുടങ്ങണോ?" എന്നാണ് ചോദിച്ചത്.

Author : ന്യൂസ് ഡെസ്ക്

ജോലിയെന്ന് പറഞ്ഞാൽ എല്ലാവവർക്കും പ്രധാനമാണ്. എത്ര സംതൃപ്തിയുണ്ടോ ഇല്ലയോ എന്നതിലും പലപ്പോഴും പ്രധാനമാകുക ജീവിക്കാനാവശ്യമായ പണം ലഭിക്കുക എന്നതാണ്. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ഒരാളെ അങ്ങ് പിരിച്ചു വിട്ടാലോ? ആ ചിന്തപോലും ആളുകൾക്ക് പൊരുത്തപ്പെടാനാകില്ല. ഇപ്പോഴിതാ ഒറ്റയടിക്ക് 300 പേർക്ക് ടെർമിനേഷൻ വന്ന സംഭവമാണ് സോഷ്ൽ മീഡിയിയിൽ വൈറൽ.

കേൾക്കുമ്പോൾ ഉള്ളൊന്നു കാളും പക്ഷെ സംഗതി കയ്യബദ്ധമാണ്. മെയിൽ അയക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സംവിധാനം പരീക്ഷിച്ച എച്ച് ആറിനാണ് പണി പാളിയത്. ഫലമോ കമ്പനി സിഇഒ അടക്കം 300 പേർക്ക് ടെർമിനേഷൻ ലെറ്റർ പോയി. ഒരു ജീവനക്കാരൻ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ടെംപ്ലേറ്റ് ചെയ്ത "എക്സിറ്റ്" ഇമെയിലുകൾ അയയ്ക്കുന്ന ഒരു പുതിയ ഓഫ്‌ബോർഡിംഗ് ഓട്ടോമേഷൻ ഉപകരണം എച്ച്ആർ ടീം പരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അബദ്ധത്തിൽ മെയിൽ പോയത്.

ടെസ്റ്റ് മോഡിന് പകരം ലൈവ് മോഡ് കൊടുത്തതാണ് എല്ലാവർക്കും മെയിൽ പോകാൻ കാരണമായത്. മെയിൽ വന്നതോടെ ഒരു മനേജർ "ഞാൻ പാക്ക് ചെയ്യാൻ തുടങ്ങണോ?" എന്നാണ് ചോദിച്ചത്. അതോടെ അബദ്ധം മനസിലായ എച്ച് ആർ ടീം കാര്യം വിശദീകരിച്ച് മെസേജ് നൽകുകയായിരുന്നു. "ആരെയും പുറത്താക്കിയിട്ടില്ല. ദയവായി നിങ്ങളുടെ ബാഡ്ജുകൾ ഇടരുത്" എന്ന് പറയുന്ന സന്ദേശം ഐടി ടീം പോസ്റ്റ് ചെയ്യേണ്ടി വന്നതായി ഉപയോക്താവ് വിശദീകരിക്കുന്നു.

സബ്-റെഡിറ്റ് r/Wellthatsucks-ലെ പോസ്റ്റ് 36,000 അപ്‌വോട്ടുകളും നൂറുകണക്കിന് കമന്റുകളും നേടി വൈറലായി. ഓൺലൈൻ ഉപയോക്താക്കൾ സ്വന്തം അനുഭവങ്ങൾ കൊണ്ട് കമന്റുകൾ ഇട്ട് സജീവമായി. ചെറിയ അബദ്ധം കാര്യമാക്കണ്ട എന്നും എന്നാൽ അതിനെ കളിയാക്കിയും ജോലി പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളുമെല്ലാം കമന്റ് ബോക്സിൽ നിറഞ്ഞു.

SCROLL FOR NEXT