ഒരു വയസുള്ള മകൾക്ക് സമ്മാനമായി നൽകിയത് പിങ്ക് റോൾസ് റോയ്‌സ് Source: Instagram/ @loveindubai
SOCIAL

ഒരു വയസുകാരിക്ക് പിങ്ക് റോൾസ് റോയ്‌സ് സമ്മാനിച്ച് മാതാപിതാക്കൾ; വീഡിയോ വൈറൽ

ദുബായിയിൽ താമസിക്കുന്ന ഇന്ത്യൻ ബിസിനസുകാരനായ സതീഷ് സൻപാലാണ് തൻ്റെ ഒരു വയസുള്ള മകൾ ഇസബെല്ല സൻപാലിന് പിങ്ക് നിറത്തിലുള്ള റോൾസ് റോയ്‌സ് സമ്മാനമായി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

മാതാപിതാക്കൾ മക്കൾക്ക് സമ്മാനം നൽകുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഒരു വയസുള്ള മകൾക്ക് ഒരു റോൾസ് റോയ്‌സ് ആണ് സമ്മാനമായി നൽകുന്നതെങ്കിലോ..

ദുബായിയിൽ താമസിക്കുന്ന ഇന്ത്യൻ ബിസിനസുകാരനായ സതീഷ് സൻപാലാണ് തൻ്റെ ഒരു വയസുള്ള മകൾ ഇസബെല്ല സൻപാലിന് പിങ്ക് നിറത്തിലുള്ള റോൾസ് റോയ്‌സ് സമ്മാനമായി നൽകിയത്. ദി അറ്റ്ലാൻ്റിസിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. തമ്മന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലിഖാൻ, ആതിഫ് അസ്ലം, നോറ ഫത്തേഹി തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഭാര്യ തബിന്ദ, സൻപാലിനൊപ്പം മകൾ ഇസബെല്ലയ്ക്ക് കസ്റ്റമൈസ്‌ഡ് ആഡംബര കാറിൻ്റെ താക്കോലുകൾ നൽകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാറിനുള്ളിലെ ഒരു ഫലകത്തിൽ "അഭിനന്ദനങ്ങൾ, ഇസബെല്ല" എന്ന് കുറിച്ചിട്ടുണ്ട്. വാഹനം പ്രത്യേകമായി നിർമിച്ചതാണെന്നാണ് അവർ വെളിപ്പെടുത്തി. സമ്മാനം നൽകുന്നതിനായി മാതാപിതാക്കൾ മകളെയും കൊണ്ട് മറ്റൊരു റോൾസ് റോയ്‌സിലെത്തുന്നതും വീഡിയോയിൽ കാണാം.

@loveindubai എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് വൈറാലായ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി അവരുടെ പ്രതികരണം രേഖപ്പെടുത്തിയത്.

SCROLL FOR NEXT