കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വരുന്ന റീലുകൾ ശ്രദ്ധിച്ചിരുന്നോ? കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സ്കൂളിൽ പോകുന്ന അച്ഛൻ്റെ വ്ലോഗ്, കൂലിപണിക്ക് പോകുന്ന സ്പൈഡർമാൻ, സൂപ്പർമാൻ, കുഴിമന്തി കലാപം... എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. ഇതിപ്പോ എഐ ഏതാ, ഒറിജിനൽ ഏതാന്ന് മനസിലാവുന്നില്ലല്ലോ.
അതെ, ഗൂഗിൾ വിഇഒ 3 അവതരിപ്പിച്ചതിൽ പിന്നെ ഒറിജിനലിനെ വെല്ലുന്ന എഐ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഗൂഗിളിൻ്റെ അത്യാധുനിക ടെക്സ്റ്റ്-ടു-വീഡിയോ മോഡൽ വിഇഒ 3 എഐയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. പണ്ടൊക്കെ വീഡിയോയിലെ ലിപ് സിങ്ക് മിസ്റ്റേക്കും, കണ്ണുകളുടെ ചലനവും ഒക്കെ നോക്കി എഐ ആണോന്ന് കണ്ടുപിടിക്കായിരുന്നു. ഇപ്പോഴാവട്ടെ അതും ബുദ്ധിമുട്ടാണ്. കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും എഐ ഒക്കെ ഒരുപാട് വളർന്നു.