Image: Instagram 
SOCIAL

കേരളത്തിന്റെ ഹൃദയത്തില്‍ നിന്നും; ഗാസയിലെ മനുഷ്യര്‍ക്ക് കുടിവെള്ളമെത്തിച്ച് രശ്മിയും സംഘവും

ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന 250 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഗാസയിലെ മനുഷ്യര്‍ക്ക് കുടിവെള്ളമെത്തിച്ച് മലയാളി യുവതിയും സംഘവും. ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന 250 കുടുംബങ്ങള്‍ക്കാണ് ക്യൂട്ട് കമ്മ്യൂണിറ്റി സ്ഥാപകയായ ശ്രീരശ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് വെള്ളമെത്തിച്ചത്.

250 കുടുംബങ്ങള്‍ക്ക് 3000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്കാണ് സംഘം എത്തിച്ചു നല്‍കിയത്. രശ്മിക്കും കേരളത്തിലെ സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുള്ള ഗാസ നിവാസികളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദിയെന്നാണ് കുടിവെള്ളം എത്തിക്കാനായ വിവരം പങ്കുവെച്ച് ശ്രീരശ്മി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ഗാസയിലെ കുഞ്ഞുങ്ങള്‍ക്കും ജനങ്ങള്‍ക്കും സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും രശ്മിയുടെ സോഷ്യല്‍മീഡിയ പേജില്‍ കാണാം. സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതിന്റെ വിവരങ്ങളും രശ്മി പങ്കുവെക്കാറുണ്ട്.

SCROLL FOR NEXT