ഓണ്‍ലൈന്‍ ആയി ഗുജറാത്തില്‍ കോടതി നടപടികളില്‍ പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജൂണ്‍ 20ന് ഹൈക്കോടതിയുടെ നടപടികള്‍ വീഡിയോ കോണ്‍ ഫറന്‍സിലൂടെ നടന്നു കൊണ്ടിരിക്കെയാണ് യുവാവ് ടോയിലറ്റില്‍ ഇരിക്കുന്നതായി വീഡിയോയില്‍ മനസിലാകുന്നത്.
സമദ് ബാറ്ററി എന്ന അക്കൗണ്ട് പേരുള്ളയാളാണ് സൂം മീറ്റിംഗില്‍ ഇയര്‍ ഫോണുമായി ടോയിലറ്റില്‍ വന്നിരുന്നത്. ഒരു മിനുട്ട് നീളമുള്ള ക്ലിപ്പിൽ ഇയാൾ ഫോൺ നിലത്തു വെക്കുന്നതും ശേഷം വൃത്തിയാക്കുന്നതും കാണാം. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി നിര്‍സാര്‍ എസ് ദേശായി ഇത് കാണുകയും ചെയ്തു.
ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഭിഭാഷകന്‍ തന്റെ ഭാഗം വാദിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് വാഷ്റൂമില്‍ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഒരു എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രിമിനല്‍ കേസിലെ പരാതിക്കാരനായിരുന്നു ഇയാള്‍. തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.
മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതി തന്നെ സമാനമായി ടോയിലറ്റില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി വാദം കേട്ടയാള്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയും ജയില്‍ ശിക്ഷയും നല്‍കിയിരുന്നു. ഒരു മാസം മുമ്പ് കട്ടിലില്‍ കിടന്നു കൊണ്ട് വാദം കേട്ടയാള്‍ക്ക് 25,000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിരുന്നു.