മിസ് ജമൈക്ക  Image: Instagram
SOCIAL

മിസ് യൂണിവേഴ്‌സ് മത്സരത്തിനിടയില്‍ സ്‌റ്റേജില്‍ നിന്ന് വീണു; മിസ് ജമൈക്കയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ഓറഞ്ച് ഗൗണ്‍ ധരിച്ച് സ്‌റ്റേജിലൂടെ നടക്കുന്നതിനിടയില്‍ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

മിസ് യൂണിവേഴ്‌സ് മത്സരത്തിനിടയില്‍ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ മിസ് ജമൈക്ക ഗബ്രിയേല ഹെന്‍ റിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വംബര്‍ 19 ന് നടന്ന പ്രാഥമിക ഗൗണ്‍ റൗണ്ടിനിടെയാണ് ഗബ്രിയേല സ്റ്റേജില്‍ നിന്ന് വീണത്.

അപകടം നടന്ന ഉടനെ ഗബ്രിയേലയെ തായ്‌ലന്‍ഡിലെ പൗളോ രംഗ്‌സിത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മിസ് യൂണിവേഴ്‌സിന്റെ പ്രാഥമിക ഗൗണ്‍ റൗണ്ടിനിടെയായിരുന്നു അപകടമുണ്ടായത്. ഓറഞ്ച് ഗൗണ്‍ ധരിച്ച് സ്‌റ്റേജിലൂടെ നടക്കുന്നതിനിടയില്‍ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിനു ശേഷവും മത്സരം തുടര്‍ന്നിരുന്നു.

ഗബ്രിയേലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റൗള്‍ റോച്ച അറിയിച്ചു. ചികിത്സാ ചെലവുകളും കുടുംബത്തിന്റെ യാത്ര ചെലവുകളും താമസ ചെലവുകളും സംഘാടകര്‍ ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മെക്‌സിക്കയില്‍ നിന്നുള്ള ഫാത്തിമ ബോഷിനെയാണ് മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുത്തത്. വനസ്വേലയുടെ സ്റ്റെഫാനി അബസാലി രണ്ടാം റണ്ണറപ്പും ഫിലിപ്പീന്‍സിന്റെ അഹ്തിസ മനാലോ മൂന്നാം റണ്ണറപ്പും ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ നാലാം റണ്ണറപ്പുമായി.

SCROLL FOR NEXT