ജപ്പാനിൽ നിന്നുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നത്. മാസ്ക് ധരിച്ച ഒരു ചേട്ടനും ചേച്ചിയും ഒരു പാത്രത്തിൽ ഗോതമ്പ് മാവ് പോലെ എന്തോ അടിച്ചുകുഴയ്ക്കുന്നു. ഉരലിൽ ഇടിക്കുന്നത് പോലെ നല്ല താളത്തിലാണ് ഇവർ മാവ് കുഴയ്ക്കുന്നത്. കൂടെ ഒരു വായ്‌ത്താരി പാടുന്നുമുണ്ട്. ഇവർ ആവർത്തിച്ച് പറയുന്ന വാക്കുകളുടെ പവർ കൊണ്ടാണോ എന്നറിയില്ല. ഐറ്റം പെട്ടെന്ന് ഇൻ്റനാഷണൽ ലെവലിൽ വൈറലായി. റീമിക്സ് പാട്ടുകളും, മീമുകളും എല്ലാമായി ആകെ ജഗപൊക. ആഫ്രിക്കയിലെ കൺസ്ട്രക്ഷൻ തൊഴിലാളികൾ മുതൽ കേരളത്തിലെ കോളേജ് ഹോസ്റ്റലുകളിൽ വരെ മീം പ്രത്യക്ഷപ്പെട്ടുതുടങ്ങി.