ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികളെ ഹരം കൊള്ളിച്ച് നവംബർ 19 വ്യാഴാഴ്ച പുറത്തിറങ്ങുന്ന GTA 6ന് അവധി പ്രഖ്യാപിച്ച് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം. ഇൻ്റീരിയർ ഡിസൈൻ സ്ഥാപനമായ ഇൻഡെ ബൈ ചെയർകാർട്ടെ യാണ് ജീവനക്കാർക്കും ഇൻ്റേണുകൾക്കും ഫ്രീലാൻസർമാർക്കും ഉൾപ്പടെ അവധി നൽകിയത്.
ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ പതിപ്പിന്റെ ലോഞ്ച് ആഘോഷിക്കുന്നതിനായി കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ കിഷോർ ഷൺമുഖം തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അവധി അറിയിക്കുന്നത്. വർഷങ്ങളായി തൻ്റെ ടീമിൻ്റെ വളർച്ചയ്ക്ക് ജിടിഎ ഫ്രാഞ്ചൈസി എങ്ങനെ ഭാഗഭാക്കായിരുന്നുവെന്ന് സിഇഒ പോസ്റ്റിൽ ഓർമ്മിപ്പിച്ചു.
13 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു..ഒടുവിൽ GTA 6 എത്തിയിരിക്കുകയാണ്. വൈസ് സിറ്റി,ജിടിഎ 5,ലേറ്റ് നൈറ്റ് മിഷൻ, ചീറ്റ് കോഡ്, റോക്ക് സ്റ്റാർ വേൾഡ് എന്നിവയിലൂടെ കുറച്ച് മണിക്കൂറുകൾ യാഥാർത്ഥ്യത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട് ഞങ്ങൾ വളർന്നു വന്നതെന്നും സിഇഒ പോസ്റ്റിൽ കുറിച്ചു.