കോഴിക്കോട്: വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീണ കാക്കക്ക് രക്ഷകനായി റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍. കൊടുവള്ളി മാനിപുരത്താണ് സംഭവം.
വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് റോഡില്‍ പതിച്ച കാക്കയെയാണ് റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ രക്ഷിച്ചത്. നിലത്ത് വീണ കാക്കയെ കിഷോര്‍ കയ്യില്‍ എടുത്തു.
ഏതാനും മിനുട്ട് നേരം സിപിആര്‍ നല്‍കിയ ശേഷം കാക്ക സാധാരണ നിലയില്‍ ആവുകയും പറന്ന് പോകുകയും ചെയ്തു.