Source: Instagram
SOCIAL

"അത്ഭുതം തോന്നുന്നു, ഇത് മോസ്‌കോയേക്കാൾ മികച്ചത്"; വൈറലായി റഷ്യൻ വനിതയുടെ ഡൽഹി മെട്രോയിലെ അനുഭവം

ഇന്ത്യയിലെ മെട്രോ ട്രെയിനുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവർ വീഡിയോയിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വിദേശികൾ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഡൽഹി മെട്രോയിലെ ലേഡീസ് കോച്ചിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ്. ഡൽഹി മെട്രോയിലെ യാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിദേശ വനിത പങ്കുവെച്ചത്. ഇന്ത്യയിലെ മെട്രോ ട്രെയിനുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവർ വീഡിയോയിൽ പറയുന്നു.

റഷ്യൻ സ്വദേശിനിയായ യുവതി തന്റെ വീഡിയോയിൽ ഡൽഹി മെട്രോയിലെ ലേഡീസ് കോച്ചിലെ സൗകര്യങ്ങളെയും അവിടുത്തെ തിരക്കിനെയും കുറിച്ച് സംസാരിക്കുന്നുണ്ട്. "എനിക്ക് വിശ്വസിക്കാനാവുന്നില്ല, സ്ത്രീകൾക്കായി മാത്രം ഇവിടെ ഒരു പ്രത്യേക കോച്ചുണ്ട്. ഇത് വളരെ സുരക്ഷിതമായി തോന്നുന്നു," അവർ പറഞ്ഞു. മെട്രോ സർവീസുകൾ ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്നതിനെ കുറിച്ചും അവർ വീഡിയോയിൽ പറയുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി ഇന്ത്യക്കാർ പ്രതികരണങ്ങളുമായി എത്തി. "ഡൽഹി മെട്രോ ലോകത്തിലെ തന്നെ മികച്ച മെട്രോ സർവീസുകളിൽ ഒന്നാണെന്നും, സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിൻ്റെ തെളിവാണ് ഈ കോച്ചുകൾ" എന്നും പലരും കമൻ്റ് ചെയ്തു. മറ്റ് ചിലർ തങ്ങളുടെ യാത്രാ അനുഭവങ്ങളും വീഡിയോയ്ക്ക് താഴെ പങ്കുവച്ചു.

SCROLL FOR NEXT