ഒരു മഹീന്ദ്ര ഥാര്‍ വാങ്ങുന്നത് പലര്‍ക്കും സ്വപ്‌ന സാക്ഷാത്കാരമായിരിക്കും. എന്നാല്‍ അത് ഷോറൂമില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ പണി കിട്ടിയാലോ? എന്നാല്‍ അത്തരം ഒരു സംഭവം യഥാര്‍ഥത്തില്‍ ഡല്‍ഹിയില്‍ സംഭവിച്ചിരിക്കുകയാണ്.
29 കാരിയായ മാനി പവാര്‍ മഹീന്ദ്ര ഥാറിന് ഒര്‍ഡര്‍ നല്‍കി. വാഹനം ഷോറൂമില്‍ നിന്ന് ഇറക്കുന്നതിനിടെ തന്റെ വിശ്വാസ പ്രകാരം വണ്ടി ഇറക്കുന്നതിന് മുമ്പ് ടയറിന് സമീപം ഒരു ചെറുനാരങ്ങയും വെച്ചു. എന്നാല്‍ അത് ഒരു വലിയ ദുരന്തത്തില്‍ കലാശിച്ച വാര്‍ത്തയും വീഡിയോയുമൊക്കെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
നാരങ്ങയ്ക്ക് മുകളിലൂടെ ടയര്‍ കയറ്റുന്നതിനിടയില്‍ മാനി പവാര്‍ ആക്‌സിലറേറ്റര്‍ ശക്തമായി നല്‍കി പോയി. ഒന്നാം നിലയില്‍ നിന്നും വണ്ടി പറന്ന് താഴേക്ക്.
ഡല്‍ഹിയിലെ നിര്‍മാണ്‍ വിഹാറിലെ മഹീന്ദ്ര ഷോറൂമിലേക്ക് തിങ്കളാഴ്ച വൈകുന്നേരമാണ് മാനി എത്തിയത്. 27 ലക്ഷമാണ് വില. വണ്ടി പുറത്തിറക്കുന്നതിന് മുമ്പ് പൂജ ചെയ്യാമെന്ന നിലയ്ക്കാണ് ഒരു ചെറുനാരങ്ങ എടുത്ത് ടയറിനടിയില്‍ വെച്ചത്. ചെറുനാരങ്ങ ഉടയാന്‍ പാകത്തിന് പതുക്കെ ഒന്ന് നീക്കണമെന്നേ മാനിയും ഉദ്ദേശിച്ചിരുന്നുള്ളു. പക്ഷെ അറിയാതെ ആക്‌സിലറേറ്ററില്‍ അമര്‍ത്തിയങ്ങ് ചവിട്ടി.
ഥാറില്‍ മാനി പവാറിനെ കൂടാതെ ഷോറൂം ജീനക്കാരന്‍ വികാസും ഇരുന്നിരുന്നു. എന്തായാലും വാഹനം താഴത്തെ നിലയിലേക്ക് അതിവേഗം പതിച്ചുയ എയര്‍ബാഗുകള്‍ ഓപണ്‍ ആയതിനാല്‍ ഇരുവരുടെയും ജീവന് ഒന്നും സംഭവിച്ചില്ല. രണ്ട് പേരെയും ഉടന്‍ തന്നെ മാലിക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക സുശ്രൂഷകള്‍ നല്‍കിയതിന് പിന്നാലെ ഇരുവരെയും വിട്ടയച്ചു.