വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ Source: X/ Harry
SOCIAL

വൈറലായി വിദ്യാർഥിയുടെ 'ഐഫോൺ ടിഫിൻ ബോക്‌സ്'; 1.5 ലക്ഷത്തിൻ്റെ ബോക്സെന്ന് സോഷ്യൽ മീഡിയ

ഒരു ഐഫോണിൻ്റെ ബോക്സിലാക്കിയാണ് വിദ്യാർഥി സ്കൂളിലേക്ക് ടിഫിൻ പാക്ക് ചെയ്ത് കൊണ്ടുവന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സ്കൂളിലേക്ക് വിദ്യാർഥി കൊണ്ടുവന്ന വെറൈറ്റി ടിഫിൻ ബോക്സാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. ഒരു ഐഫോണിൻ്റെ ബോക്സിലാക്കിയാണ് വിദ്യാർഥി സ്കൂളിലേക്ക് ടിഫിൻ പാക്ക് ചെയ്ത് കൊണ്ടുവന്നത്. എക്സിലും മറ്റു സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പങ്കുവച്ച ഈ വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടതും കമൻ്റ് ചെയ്തതും.

എന്നത്തേയും പോലെ സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കേണ്ട സമയമായിരുന്നു. എന്നാൽ, ക്ലാസിലെ ഒരു വിദ്യാർഥിയുടെ ബെഞ്ചിന് മുകളിൽ ഐഫോണിൻ്റെ ബോക്സ് ഇരിക്കുന്നത് കണ്ടത് ടീച്ചറിൽ സംശയമുണ്ടാക്കി. കുട്ടി സ്കൂളിലേക്ക് ഫോൺ കൊണ്ടുവന്നെന്ന് സംശയം തോന്നിയായിരിക്കാം ടീച്ചർ കുട്ടിയെ ചോദ്യം ചെയ്തത്. എന്നാൽ, ഗൗരവത്തോടെ തന്നെ അവൻ്റെ ലഞ്ചാണ് ബോക്സിലുള്ളതെന്ന് പറഞ്ഞു.

അവൻ്റെ ഉത്തരം അവിശ്വസനീയമായി തോന്നിയതോടെ ബോക്സ് തുറന്ന് കാണിക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. എന്നാൽ, ബോക്സ് തുറന്നപ്പോൾ അവൻ പറഞ്ഞത് സത്യം തന്നെയായിരുന്നു. അവൻ കഴിക്കാനായി കൊണ്ടുവന്ന 'പറാത്ത' തന്നെയായിരുന്നു ബോക്സിലുണ്ടായിരുന്നത്.

ഇത്തരത്തിൽ പാക്ക് ചെയ്യാനുള്ളത് ആരുടെ ഐഡിയയാണെന്ന ചോദ്യത്തിന് താൻ തന്നെയാണെന്ന് അവൻ ഉത്തരം നൽകുന്നത് വീഡിയോയിൽ കാണാം. മറ്റു കുട്ടികളൊക്കെ ഈ ബോക്സ് കാണുന്നതിനായി ചുറ്റും കൂടുന്നതും ചിരിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വ്യത്യസ്ത കമൻ്റുകളുമായി എത്തിയിരിക്കുന്നത്. പലരും '1.5 ലക്ഷത്തിൻ്റെ ലഞ്ച്ബോക്സ്' എന്നാണ് വീഡിയോക്ക് താഴെ കമൻ്റ് ചെയ്തത്. പലരും 'അവൻ്റെ പരാത്ത 16 പ്രോ മാക്സ് എഡിഷൻ' ആണെന്ന് പറയുന്നുണ്ട്. എന്നാൽ, യഥാർഥ ടിഫിൻ ബോക്സ് പൊട്ടിയതോടെ പയ്യൻ്റെ ബാക്ക് അപ്പ് പ്ലാൻ ആയിരുന്നു ഐഫോൺ ബോക്സ് എന്ന് പറയുന്നുണ്ട്.

SCROLL FOR NEXT