മിസ്റ്റർ ബീസ്റ്റ് source: X/@MrBeast
SOCIAL

40 കോടി സബ്സ്ക്രൈബേഴ്സ്, 87,000 കോടി വാച്ച് അവേഴ്സ്! യൂട്യൂബർ മിസ്റ്റർ ബീസ്റ്റിൻ്റെ വരുമാനമെത്ര?

ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ എട്ടാം സ്ഥാനത്താണ് മിസ്റ്റർ ബീസ്റ്റ്

Author : ന്യൂസ് ഡെസ്ക്

യൂട്യൂബ് വീഡിയോകൾ ആസ്വദിക്കുന്ന ഏതെരാളും ഒരിക്കലെങ്കിലും കേട്ട പേരായിരിക്കും മിസ്റ്റർ ബീസ്റ്റ്. 4 വയസുള്ള കുഞ്ഞിനെ മുതൽ 80 വയസുള്ള വൃദ്ധനെ വരെ കയ്യിലെടുക്കാനുള്ള വിദ്യകൾ മിസ്റ്റർ ബീസ്റ്റിൻ്റെ കയ്യിലുണ്ട്. യൂട്യൂബിൽ ഏകദേശം 40 കോടി സബ്സ്ക്രൈബർമാരുള്ള മിസ്റ്റർ ബീസ്റ്റെന്ന ജിമ്മി ഡൊണാൾഡ്സൺ, പ്രതിമാസം എത്ര രൂപയാണ് സമ്പാദിക്കുന്നതെന്ന് കേട്ടാൽ ആരായാലും ഞെട്ടും. 2024-2025 കാലയളവിൽ മാത്രം 27 വയസ്സുള്ള ഈ യുവാവ് ഏകദേശം700 കോടി രൂപ (85 മില്യൺ ഡോളർ) സമ്പാദിച്ചുവെന്നാണ് ബിസിനസ് മാഗസിനായ ഫോർബ്സിൻ്റെ റിപ്പോർട്ട് പറയുന്നത്.

അതിശയിപ്പിക്കുന്ന ചലഞ്ച് വീഡിയോകളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട യൂട്യൂബ് സെൻസേഷനാണ് മിസ്റ്റർ ബീസ്റ്റ്. ആരായാലും ബീസ്റ്റിൻ്റെ വീഡിയോകൾ കണ്ടിരുന്നു പോകും. ചാനലെടുത്ത് നോക്കിയാലോ, മില്ല്യൺ കാഴ്ചക്കാരിൽ കുറഞ്ഞ ഒരു വീഡിയോ പോലും കാണാനും സാധിക്കില്ല. ഇങ്ങനെ വീഡിയോകൾ പങ്കുവെക്കുന്നത് വഴി മാത്രം പ്രതിമാസം 50 മില്യൺ ഡോളർ, അതായത് 427 കോടി രൂപയാണ് ബീസ്റ്റ് സ്വന്തമാക്കുന്നത്.

ഫോർബ്സിൻ്റെ 2025ലെ മികച്ച കോണ്ടൻ്റ് ക്രിയേറ്റർ പട്ടികയിലും മിസ്റ്റർ ബീസ്റ്റ് ഒന്നാമതെത്തി. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ എട്ടാം സ്ഥാനമാണ് മിസ്റ്റർബീസ്റ്റിനുള്ളത്. സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച് ഏകദേശം 1 ബില്യൺ ഡോളറാണ് (85,000 കോടി രൂപ) മിസ്റ്റർ ബീസ്റ്റിൻ്റെ ആസ്തി.

ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ യൂട്യൂബ് പരസ്യ വരുമാനത്തിലും ബ്രാൻഡ് ഡീലുകളിലുമായി ഏകദേശം രണ്ട് മില്ല്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെന്ന് മിസ്റ്റർബീസ്റ്റ് വെളിപ്പെടുത്തി. യൂട്യൂബറിൽ നിന്ന് ഷൂട്ട്ഔട്ട് ലഭിക്കാൻ വേണ്ടി മാത്രം ബ്രാൻഡുകൾ ഏകദേശം 2.5 മില്യൺ മുതൽ 3 മില്യൺ ഡോളർ വരെ നൽകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചാനൽ മാനേജർ മാർക്ക് ഹസ്റ്റ്‌വെഡ്റ്റിൻ്റെ വെളിപ്പെടുത്തൽ.

യൂട്യൂബിന് പുറമെ ബിസിനസ് സംരഭങ്ങൾ

ജിമ്മി ഡൊണാൾഡ്സണിൻ്റെ മിസ്റ്റർ ബീസ്റ്റ് ചാനൽ വമ്പൻ വിജയമാണെങ്കിലും ഇതിനൊപ്പം തന്നെ ബിസിനസ് ചെയ്യാനും ഡൊണാൾഡ്‌സൺ സമയം കണ്ടെത്തുന്നുണ്ട്. ഫീസ്റ്റബിൾസ് എന്ന മിഠായി ബ്രാൻഡ്, മിസ്റ്റർബീസ്റ്റ് ബർഗർ എന്ന വെർച്വൽ ഫാസ്റ്റ് ഫുഡ് ശൃംഖല, ആമോസൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന ബീസ്റ്റ് ഗെയിംസ് എന്ന റിയാലിറ്റി ഷോ ഇങ്ങനെ നീളുന്നു മിസ്റ്റർ ബീസ്റ്റിൻ്റെ സംരഭങ്ങൾ.

SCROLL FOR NEXT