ആയിരം ദിവസം കൊണ്ട് ലോകം ചുറ്റി ആയിരം ഷോർട്ട് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത നസീർ യാസിൻ. 2016 ൽ നാസ് ഡെയ്‌ലി എന്ന പേരിൽ അദ്ദേഹം യൂട്യൂബ് ചാനൽ ആരംഭിച്ചു. മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവം നാസ് ഡെയ്‌ലി പ്രേക്ഷകർക്ക് സമ്മാനിച്ചു. ഒരു മിനിറ്റിൽ താഴെയുള്ള റീലുകൾ 1000 ദിവസം മുടങ്ങാതെ പോസ്റ്റ് ചെയ്തു. അതിനാണങ്കിലോ കമൻ്റുകളെല്ലാം പോസ്റ്റീവ് മാത്രം .
അക്കാലത്ത് ഫേസ്ബുക്കിൽ വീഡിയോയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടിരുന്ന സമയത്ത്, ഇത്തരം റീലുകൾ കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കോടിക്കണക്കിന് ആളുകൾ നാസ് ഡെയ്‌ലി വഴി റീലുകൾ കണ്ടു. റീലുകൾ കൂടുതൽ ആളുകളിലേക്ക് എത്തിയതിന് പിന്നാലെ അതിൻ്റെ പ്രോഗ്രസ് താൻ ധരിച്ച വസ്ത്രത്തിൽ പ്രദർശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് കൊണ്ട് നാസ് ഡെയ്‌ലി മുന്നേറി.
2019 ആകുമ്പോഴെക്കും 1000 ദിവസം കൊണ്ട് 1000 വീഡിയോ എന്ന തൻ്റെ ദൗത്യം നാസ് ഡെയ്‌ലി വഴി പൂർത്തീകരിച്ചു. തൻ്റെ ഓൺലൈൻ ഫോളോവേഴ്‌സിൻ്റെ മീറ്റ് അപ്പ് കൂടി സംഘടിപ്പിച്ചു കൊണ്ട് അയാൾ തൻ്റെ പേര് കൂടുതൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. പിന്നീട് കരിയറിലെ ഏറ്റവും മികച്ച രീതിയിലുള്ള, സുവർണ കാലഘട്ടത്തിലൂടെ അദ്ദേഹം നീങ്ങിക്കൊണ്ടിരുന്നു. ദിവസങ്ങൾ പിന്നിട്ടപ്പോൾ, ഒരു ഉയർച്ചക്ക് ഒരു താഴ്ച ഉണ്ടാകുമെന്ന് പറയുമ്പോലെ നസീർ യാസിനും താഴ്ചയിലേക്കുള്ള കയ്പ്പുരസം രുചിക്കേണ്ടിവന്നു. വീഡിയോ പങ്കുവയ്ക്കുന്നതിലൂടെ ധാരാളം നെഗറ്റീവ് കമൻ്റുകളും അദ്ദേഹത്തെ തേടിയെത്തി.
2021 ജൂലായിൽ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. വേൾഡ് ഓൾഡസ്റ്റ് ടാറ്റു ആർട്ടിസ്റ്റ് എന്ന് പരിചയപ്പെടുത്തി കൊണ്ട് , ഫിലിപ്പീൻസിലെ വാങ് ഓങ് എന്ന സ്ത്രീയുടെ വീഡിയോയായിരുന്നു നാസ് അപ്ലോഡ് ചെയ്തത്. മറ്റ് ടാറ്റു ആർട്ടിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, സ്വന്തമായി ടാറ്റു ചെയ്യുന്നതിന് മരത്തിൻ്റെ മുള്ളുപോലുള്ളവ സൂചിയായി ഉണ്ടാക്കിയെടുത്താണ് അവർ ടാറ്റു ചെയ്തിരുന്നത്.
ഇത് പ്രേക്ഷകരെ ഒത്തിരി അത്ഭുതപ്പെടുത്തി. വാങ് ഓങിൻ്റെ കഴിവ് കണ്ട് എല്ലാവരും പോസ്റ്റീവ് പ്രതികരണങ്ങൾ രേഖപ്പെടുത്തി. വീഡിയോയുടെ ഡിസ്‌ക്രിപ്ഷനിൽ വാങ് ഓങ് വിൽ ടീച്ച് ഇൻ നാസ് അക്കാദമി ഫ്രം നൗ,, എന്ന് കുറിച്ചു. ഇതാണ്,,,,ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
ലോകത്തിലെ വിദഗ്‌ധരായ മനുഷ്യരിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ നാസ് അക്കാദമിയിൽ വാങ് ഓങ് വരുമെന്ന കാര്യം ചർച്ചകൾക്ക് വഴിവെച്ചു. ഈ വിവരം പ്രചരിച്ചതിന് പിന്നാലെ വാങ് ഓങിൻ്റെ സഹോദരിയുടെ കൊച്ചുമകൾ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. വാങ് ഓങ് നാസ് അക്കാദമിയയിലെത്തുമെന്ന വിവരം വാസ്തവമല്ലെന്നും, ചിലർ ചേർന്ന് തങ്ങളുടെ സംസ്കാരത്തിന് മേൽ കടന്നുകയറാൻ ശ്രമിക്കുകയാണെന്നാണും പോസ്റ്റിൽ കുറിച്ചു.
എന്നാൽ ഈ ആരോപണങ്ങൾക്ക് മറുപടിയായി നാസ് തന്നെ വീഡിയോ പുറത്തുവിട്ടു. അവിടെ നിന്ന് നാസ് അക്കാദമിയോട് സഹകരിച്ച എല്ലാവർക്കും പണം നൽകിയിരുന്നു. കൂടാതെ അക്കാദമിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൻ്റെ വിഹിതം അവർക്ക് നൽകാമെന്ന് പറഞ്ഞതായും നാസിർ വെളിപ്പെടുത്തി, അവരുടെ സമ്മതം ചോദിച്ചാണ് ഈ കാര്യങ്ങൾ പുറത്തുവിട്ടതെന്നും സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി നസീർ യാസിൻ പറഞ്ഞു.
എന്നാൽ വീണ്ടും വാങ് ഓങിൻ്റെ ഭാഗത്ത് നിന്നുള്ളവരുടെ പ്രതികരണം വന്നു. ഒരുതരത്തിലും നസീർ യാസിൻ്റെ പ്രതികരണത്തോട് യോജിപ്പില്ലെന്നും, നാസിൻ്റെ ആരോപണങ്ങൾ നിഷേധിക്കുന്നതായും അവർ വ്യക്തമാക്കി. തുടർന്ന് സോഷ്യൽ മീഡിയയിൽ നാസ് ഡെയ്‌ലിക്കെതിരെ നെഗറ്റീവ് ഇമേജ് ഉണ്ടാവാൻ തുടങ്ങി. നെഗറ്റീവ് ക്യാെപെയ്ൻ ഫോളോവേഴ്സിൻ്റെ കാര്യത്തിൽ ഇടിവുവരുത്തി. ദിനം പ്രതി ഫോളോവേഴ്സ് അൺഫോളോ ചെയ്ത് നാസ് ഡെയ്ലിയോട് ബൈബൈ പറഞ്ഞു.
വാങ്ങ് ഓങ്ങിൻ്റെ ടാറ്റു രീതി ലോക ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെ എൻഐസിപി അതായത് നാഷണൽ കമ്മീഷൻ ഓൺ ഇൻഡീജീനിയസ് പീപ്പിൾ ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തി. ഇത് കേവലം വാങ് ഓങ്ങിൻ്റെ മാത്രം കലയായി കാണാൻ സാധിക്കില്ലെന്നും. അവരടങ്ങിയ ഗോത്രത്തിൻ്റെ കീഴിൽ വരുന്നതാണ് ഇതെന്നുമുള്ള കണ്ടെത്തലിൽ ഇത് ചെന്നെത്തി. കേവലം ഒരു വ്യക്തിയുടെ പേരിൽ മാത്രം അടയാളപ്പെടുത്താൻ സാധിക്കുന്ന കല അല്ല ഇതെന്നും കണ്ടെത്തി.
പിന്നാലെ ആ വിവാദം പതിയെ കെട്ടടങ്ങി. എന്നിട്ടും പരിഹാരം ആയില്ല. അടുത്ത് ആരോപണം അയാളെ തേടിയെത്തി. ഫലിപ്പീൻസിലെ കർഷകരെ അപമാനിച്ചെന്ന് പറഞ്ഞ് കൊണ്ട് അടുത്ത ആരോപണം ഉയർന്നു. എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി നാസ് തന്നെ രംഗത്തെത്തി. പല വാദങ്ങളും നിരത്തി നാസ് ആരോപണങ്ങൾക്ക് മുന്നിൽ പ്രതിരോധം തീർത്തു.
വസ്തുതകൾ കൃത്യമായി പരിശോധിക്കാതെ കഥകൾ പ്രചരിപ്പിക്കുന്ന രഹസ്യസ്വഭാവം നാസിൻ്റെ വീഡിയോയിൽ മറനീക്കി പുറത്തുവന്നു. ഇതെല്ലാം കാരണം നെഗറ്റീവ് ഇമേജ് ക്രിയേറ്റ് ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ കോണ്ടൻ്റുകൾ പങ്കുവെയ്ക്കുന്നവർക്ക് നാസ് ഡെയ്ലി ഒരു പാഠമാണ്. വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ കേവലം കാഴ്ച്ക്കാരുടെ എണ്ണം കൂട്ടുമെന്നേയുള്ളൂ. ഇത്തരം കോണ്ടൻ്റുകൾ പ്രചരിപ്പിക്കുന്നത് കാഴ്ചക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാകും. അതാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും തൻ്റെ പ്രതാപകാലത്ത് നിന്ന് ഇടിവ് സംഭവിച്ചെങ്കിലും നാസ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്നുണ്ട്.