Source: Instagram
SOCIAL

"ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണം"; അച്ചുവിൻ്റെ അമ്മയിലെ 'കടുകുവറ' സീൻ അനുകരിച്ച് വിദ്യാ ബാലൻ

മുറി ഇംഗ്ലീഷ് പറഞ്ഞ് കൊണ്ട് പാചകം ചെയ്യുന്ന രസകരമായ രംഗമാണ് പങ്കുവെച്ചത്...

Author : ന്യൂസ് ഡെസ്ക്

ഉർവശിയെ അനുകരിച്ചുള്ള വിദ്യാ ബാലൻ്റെ വീഡിയോ വൈറൽ. ഉർവശിയും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലെ 'കടുകുവറ' രംഗമാണ് ഇത്തവണ വിദ്യാ ബാലൻ അനുകരിച്ചത്.

മുറി ഇംഗ്ലീഷ് പറഞ്ഞ് കൊണ്ട് പാചകം ചെയ്യുന്ന രസകരമായ രംഗമാണ് പങ്കുവെച്ചത്. രസകരമായ വീഡിയോ "എനിക്ക് ഏറെ ഏറെ ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണം" എന്ന് ക്യാപ്ഷൻ നൽകിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ലക്ഷക്കണക്കിന് പേരാണ് ഇതിനകം വിദ്യാ ബാലന്റെ 'കടുകുവറ റീൽ' കണ്ടത്. മലയാളികളും അല്ലാത്തവരുമായി നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. നിരവധി പേർ വിദ്യാ ബാലനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചു. ഉർവശിയുടെ ആ രംഗം വിദ്യ വളരെ നന്നായി ചെയ്തുവെന്ന് പലരും കമൻ്റ് ചെയ്തു.

ഇതിന് മുൻപും ചില മലയാളം ഹിറ്റ് രംഗങ്ങൾ വിദ്യ ബാലൻ റീക്രിയേറ്റ് ചെയ്തിരുന്നു. പഞ്ചാബി ഹൗസിലെ രമണന്റെ "ചപ്പാത്തി നഹീ, ചോർ, ചോർ" സീനും മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജ്യത്ത് എന്ന ചിത്രത്തിലെ കോമഡി രംഗവുമെല്ലാം നേരത്തെ വിദ്യ അനുകരിച്ച് വലിയ രീതിയിൽ വൈറലായിരുന്നു.

SCROLL FOR NEXT